മെഴ്സിഡസ് ബെൻസ് ജിഎൽസി 2020 ഫേസ്-ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

മെഴ്സിഡസ് ബെൻസ് ജിഎൽസി 2020 ഫേസ്-ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

Published on

മിഡ് സൈസ് ആഡംബര ക്രോസ്ഓവർ എസ്യുവി GLC -യുടെ ഫേസ്-ലിഫ്റ്റഡ് പതിപ്പ് മെഴ്സിഡസ് ബെൻസ് പുറത്തിറക്കി. പുതിയ ജിഎൽസി പെട്രോൾ എഞ്ചിനിലും ഡീസൽ എഞ്ചിനിലും ലഭ്യമാണ്. പെട്രോൾ പതിപ്പായ ജിഎൽസി 200 ന് 52.75 ലക്ഷം രൂപയും ഡീസൽ പതിപ്പ് ജിഎൽസി 220 ഡി 4 മാറ്റിക് ന് 57.75 ലക്ഷം രൂപയുമാണ് വില

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ മെർസിഡീസ് ബെൻസ് GLC പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്.പുതിയ മോഡലിന്  പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ സെറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്സ്, നവീകരിച്ച എൽഇഡി ടെയിൽ‌ലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.മുൻ-പിൻ ബമ്പറുകളും ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്. പിന്നിൽ പരിഷ്ക്കരിച്ച ഡിഫ്യൂസറുമായാണ് GLC ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

പുതിയ മെഴ്സിഡസ് കാർ റോഡ് പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ മികച്ച ഓഫ്-റോഡ് ഡ്രൈവിംഗ് പ്രകടനം കാഴ്ചവെക്കുമെന്നാണ് കമ്പനി അവകാശവാദം. പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ഹാപ്റ്റിക് ഫീഡ്ബാക്ക് ടച്ച്പാഡ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ പുതിയ ജിഎൽസിയുടെ ഏറ്റവും ആകർഷകമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയർന്ന ഫ്രണ്ട് ബമ്പറിന്റെ അപ്രോച്ചിങ് ആംഗിളും ഇതിനെ ആകർഷകമാക്കുന്ന ഓഫ്-റോഡ്-റെഡി റഗ്ഗ്ഡ് എക്സ്റ്റീരിയർ ഡിസൈനിന്റെ ഭാഗമാണ്.

പോളാർ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, ഗ്രാഫൈറ്റ് ഗ്രേ, കവാൻസൈറ്റ് ബ്ലൂ, മൊജാവേ സിൽവർ, ഹയാസിന്ത് റെഡ് എന്നീ 6 നിറങ്ങളിൽ ജിഎൽസി ലഭ്യമാണ്.

logo
The Cue
www.thecue.in