വിപണിയിൽ താരമാകാൻ കാവസാക്കി ഡബ്ല്യു800 സ്ട്രീറ്റ്

വിപണിയിൽ താരമാകാൻ കാവസാക്കി ഡബ്ല്യു800 സ്ട്രീറ്റ്

കാവസാക്കി ഡബ്ല്യു800 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി.  സ്ട്രീറ്റ് സെമി നോക്ക്ഡ് ഡൗണ്‍ (എസ്‌കെഡി) രീതിയിലാണ് കാവസാക്കി ഡബ്ല്യു800 ഇന്ത്യയിലെത്തുന്നത്. ഭാഗികമായി അസംബിള്‍ ചെയ്ത പാര്‍ട്‌സ് കിറ്റുകള്‍ ഇന്ത്യയിലെത്തിച്ച്‌ നിര്‍മ്മിക്കുന്ന രീതിയാണിത്.
ജാപ്പനീസ് കമ്പനി സ്ട്രീറ്റ് വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, ആഗോളതലത്തില്‍ കഫേ എന്ന വേരിയന്റിലും കാവസാക്കി ഡബ്ല്യു800 ലഭ്യമാകും.

773 സിസി, വെര്‍ട്ടിക്കല്‍ ട്വിന്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എസ്‌ഒഎച്ച്‌സി എന്‍ജിനാണ് ഡബ്ല്യു 800 ന്റെ സവിശേഷത.  ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 47.5 എച്ച്‌പി കരുത്തും 4,800 ആര്‍പിഎമ്മില്‍ 62.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്ലിപ്പര്‍ ക്ലച്ച്‌, എബിഎസ് സഹിതം മുന്നില്‍ 320 എംഎം ഡിസ്‌ക്ക്, പിന്നില്‍ 270 എംഎം ഡിസ്‌ക്ക് എന്നിവ മറ്റ് സവിശേഷതകളാണ്.കാവസാക്കിയുടെ ഡബ്ല്യു സീരീസ് മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനാണ് ഡബ്ല്യു800. ഓഗസ്റ്റ് മാസത്തോടെ വിതരണം ചെയ്തുതുടങ്ങുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in