ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫർ നൽകാൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫർ നൽകാൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് 2.5 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് വരെ ഈ ആനുകൂല്യം ലഭിക്കും. ഫാസ്ടാഗ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടിയെന്നാണ്  റിപ്പോര്‍ട്ട്.

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധിനീട്ടിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് 2020 ജനുവരി 15 വരെ നീട്ടി നല്‍കുകയായിരുന്നു. രാജ്യത്ത് ഇനിയും 75 ശതമാനത്തിലധികം വാഹനങ്ങള്‍ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരുത്തൽ.

വാഹനങ്ങളില്‍ നല്ലൊരു ശതമാനവും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക്  ഇളവുകള്‍ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇരട്ടിത്തുക പിഴയായി നല്‍കാതെ ജനുവരി 15 വരെ ടോള്‍ പ്ലാസയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ടോള്‍ പ്ലാസകളില്‍ 75 ശതമാനം ലൈനുകള്‍ ഫാസ്ടാഗിനായും 25 ശതമാനം ലൈനുകള്‍ ഹൈബ്രിഡിനും എന്ന തരത്തിലാണ് തിരിച്ചിരിക്കുന്നത്.

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ എര്‍പ്പെടുത്തിയെങ്കിലും ഇത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതോടെ, ഇരുവശങ്ങളിലുമായി രണ്ട് ഹൈബ്രിഡ് ലൈനുകള്‍ മാത്രമേ ഇനി ഉണ്ടാവുകയുള്ളു. ഫാസ്ടാഗില്ലാതെ വരുന്ന വാഹനങ്ങള്‍ ഇരട്ടിത്തുക നല്‍കി കടന്നുപോകേണ്ടി വരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in