50 കൊല്ലത്തെ മിടുക്കുള്ള പാട്ടിമാര്‍ | PALLANGUZHI

മട്ടാഞ്ചേരി തെക്കേമഠം തെരുവിൽ 100 വർഷത്തിലേറെ പഴക്കമുള്ള പല്ലാങ്കുഴി എന്ന കളിയുണ്ട്. 85 വയസ്സ് പ്രായമുള്ള ശാന്താമാമിയും സുഹൃത്തുക്കളായ തങ്കമാമിയും കല്യാണിമാമിയും ചേർന്നാണ് പല്ലാങ്കുഴി കളിക്കുന്നത്. തമിഴ് ബ്രാഹ്മണ കുടുംബങ്ങളിൽ അകത്തളങ്ങളിൽ സ്ത്രീകൾ കളിച്ചിരുന്ന കളിയായിരുന്നു പല്ലാങ്കുഴി.

ഗണിതത്തിനു ഏറെ പ്രാധാന്യമുള്ള പല്ലാങ്കുഴിയിൽ ശ്രദ്ധയും കണക്ക് കൂട്ടലുകളും പ്രധാനപ്പെട്ടതാണ്. പുതിയ തലമുറയിലെ കുട്ടികളെ കളിക്കാൻ വിളിക്കുമെങ്കിലും ആരും കൂടാറില്ല എന്ന് ശാന്താമാമിയും സുഹൃത്തുക്കളും പറയുന്നു. എത്ര കാലം ആരോഗ്യത്തോടെ ഇരിക്കുന്നുവോ അത്രയും കാലം പല്ലാങ്കുഴി കളിക്കണം എന്നാണ് ശാന്താമാമിയുടെ ആഗ്രഹം.

Related Stories

No stories found.
The Cue
www.thecue.in