ബിസിനസ് ക്ലബ്ബിലേക്ക് ട്രാന്‍സ്‌വുമണ്‍ റിയ ഇഷ

ജീവിതത്തില്‍ വന്ന അനേകം പ്രതിസന്ധികളെ നേരിട്ട് ഇതിനോടകം നിരവധി നേട്ടങ്ങള്‍ ട്രാന്‍സ് വുമണ്‍ റിയ ഇഷ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം നാഷണല്‍ അദാലത്ത ജഡ്ജ്, ഹ്യൂമന്‍ റൈറ്റ്സ്സ സ്ഥാന വൈസ് പ്രസിഡണ്ട്, മലപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജ്വല്ലറി മോഡല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്ലറ്റ് മീറ്റ് ചാമ്പ്യന്‍, ഇന്റര്‍ സോണ്‍ സീസോണ്‍ കലോത്സവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആദ്യ പാര്‍ട്ടിസിപ്പേഷന്‍ ഫോക്ക് ഡാന്‍സ് തുടങ്ങിയ നേട്ടങ്ങള്‍ റിയ സ്വന്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ പെരിന്തല്‍ മണ്ണയില്‍ പുതിയ മോഡലിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് ബിസിനസ് മേഖലയിലേക്കും പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് റിയ.

No stories found.
The Cue
www.thecue.in