ജാതിയില്ലാ കേരളത്തിലെ ജാതിക്കൊലപാതകങ്ങള്‍

നവോത്ഥാനം എന്നത് മലയാളിയുടെ മേനി പറച്ചില്‍ മാത്രമായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്ന ജാതി കൊലപാതകങ്ങള്‍. പാലക്കാട് തേങ്കുറുശ്ശിയില്‍ അനീഷ് കൊലപ്പെട്ടത് ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലാണ്.

കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയെന്ന് കോടതി രേഖപ്പെടുത്തിയത് കെവിന്‍ കേസാണ്. 2018 മെയ് 28നായിരുന്നു 24 വയസ്സുകാരനായ കെവിന്‍ കൊല്ലപ്പെട്ടത്. ഭാര്യ നീനുവിന്റെ സഹോദരനുള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍.

കെവിന്‍ കേസിന് തൊട്ടുമുമ്പായി മലപ്പുറത്ത് ജാതിയുടെ പേരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു. 2018 മാര്‍ച്ച് 22ന് ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തി. പുലയ സമുദായാംഗത്തെ പ്രണയിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.

ഈ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതങ്ങള്‍ എത്രയോ കൂടുതലാണ്. അവരെ കൂടി മുന്നില്‍ നിര്‍ത്തി വേണം പരിഹാരങ്ങള്‍ ആരംഭിക്കാന്‍.

Caste Killings in Kerala

Related Stories

The Cue
www.thecue.in