സത്യനാണ് ഞാന്‍ കണ്ട ഹ്യൂമറിന്റെ രാജാവ് | രഘുനാഥ് പലേരി

ആദ്യമായി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ഛായാഗ്രാഹകനാകാന്‍ മനസ് കാട്ടിയതിന് ഷാജി എന്‍ കരുണിന് നല്‍കിയ ദക്ഷിണയാണ് പിറവിയുടെ തിരക്കഥയെന്ന് രഘുനാഥ് പലേരി. പിറവി എഴുതുന്ന സമയത്ത് എന്റെ അച്ഛനെ മനസില്‍ കണ്ടാണ് എഴുതിയത്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് പിറവി എഴുതണമെന്ന് ആവശ്യപ്പെട്ടത്.

രാജന്‍ കേസിനെക്കാള്‍ ഞാന്‍ അതില്‍ കണ്ടത് എന്നെ കാത്തിരിക്കുന്ന അച്ഛനെയാണ്. പിറവി പോലൊരു സിനിമ പക്കാ ഹ്യൂമര്‍ പശ്ചാത്തലത്തിലും ആലോചിക്കാനാകുമെന്ന് രഘുനാഥ് പലേരി. ദ ക്യു അഭിമുഖ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് രഘുനാഥ് പലേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടാണ് ഞാന്‍ കണ്ട ഹ്യൂമറിന്റെ രാജാവ്. അസാധ്യ സെന്‍സ് ഓഫ് ഹ്യൂമറാണ് സത്യന്റേതെന്ന് രഘുനാഥ് പലേരി.

Related Stories

No stories found.
logo
The Cue
www.thecue.in