എന്നെ വച്ച് ആരും എന്നോട് ചോദിക്കാതെ കഥ എഴുതരുത് |വിനായകന്‍ 

Summary

തൊട്ടപ്പന്‍ ഒരു അച്ഛനും മോളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. അല്ലാതെ സൗഹൃദമോ വയലന്‍സോ ഉള്ള സിനിമയല്ല തൊട്ടപ്പന്‍. കത്തിയെടുക്കല്‍ ഇല്ല ഈ സിനിമയില്‍. ദ ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. ഗ്രാമീണ കൊച്ചിയിലാണ് തൊട്ടപ്പന്‍ നടക്കുന്നത്. കൊച്ചിയിലെ ഗ്രാമങ്ങളും നഗരങ്ങളും നന്നായി അറിയാം. എല്ലാ ദിവസം ബോട്ടിനൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമായി പോകുന്ന ഇടങ്ങളാണ് കൊച്ചിയിലുള്ളത്.

എന്നെ വച്ച് എന്നോട് ചോദിക്കാതെ കഥ എഴുതരുതെന്നും വിനായകന്‍. ചേട്ടാ ഞാന്‍ ഇത് മൂന്ന് കൊല്ലമായി ചേട്ടനെ മനസില്‍ വച്ച് എഴുതിയതാണ് എന്ന് പറഞ്ഞ് ഒരു കഥയുമായി വന്ന് ഞാന്‍ അത് ചെയ്യില്ലെന്ന് പറഞ്ഞാല്‍ എന്ത് കാര്യം. മറ്റുള്ളവരെ ആശ്രയിക്കാതെ എന്റെ കാര്യം ചെയ്യുന്നത് കൊണ്ടാണ് ഇത് പറയുന്നതെന്നും വിനായകന്‍. ആദ്യമായി മുഴുനീള നായകകഥാപാത്രമാകുന്ന സിനിമയാണ് തൊട്ടപ്പന്‍.

ടൈറ്റില്‍ റോളില്‍ വരുന്നുണ്ടെങ്കിലും എന്നെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമയല്ല. ഇതിലെ മറ്റ് അഭിനേതാക്കളും ഗംഭീരമായി ചെയ്തിട്ടുണ്ട്. ചെറിയ കുട്ടികളൊക്കെ അഭിനയിച്ച് പേടിപ്പിച്ചിട്ടുണ്ട്. കെ എം കമല്‍ സംവിധാനം ചെയ്യുന്ന പട, അതിന് ശേഷം കരിന്തണ്ടന്‍ എന്നീ സിനിമകളാണ് ചെയ്യാനുള്ളതെന്നും വിനായകന്‍.

No stories found.
The Cue
www.thecue.in