2020ല്‍ ട്രിപ്പടിക്കാന്‍ ഗൂഗിളിന്റെ ടൂറിസ്റ്റ് മാപ്പ്; യാത്ര പോകാന്‍ പത്ത് സ്ഥലങ്ങള്‍

2020ല്‍ ട്രിപ്പടിക്കാന്‍ ഗൂഗിളിന്റെ ടൂറിസ്റ്റ് മാപ്പ്; യാത്ര പോകാന്‍ പത്ത് സ്ഥലങ്ങള്‍

2020 ല്‍ സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഏറെയും വിനോദസഞ്ചാര ഭൂപടത്തില്‍ പുത്തന്‍ മാനങ്ങള്‍ കൈവരിക്കുന്ന നഗരങ്ങളാണ്. വരുംകാലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പാകത്തിന് വികസന പാതയില്‍ ആണ് ഈ നഗരങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1.ഡാ നാങ്, വിയറ്റ്‌നാം

വിയറ്റ്‌നാമിലെ ഡാ നാങ് ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ചിരിക്കുന്നത്. ഹാനോയിക്കും ഹോ ചി മിന്‍ സിറ്റിക്കുമിടയില്‍ വിയറ്റ്‌നാമിന്റെ കിഴക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന മനോഹര സ്ഥലമാണ് ഡാ നാങ്. തെക്ക്-മധ്യ വിയറ്റ്‌നാമിന്റെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്ന ഡാ നാങ്, അതിശയകരമായ ബീച്ചുകള്‍, മ്യൂസിയങ്ങള്‍, ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന നൈറ്റ് ലൈഫ്, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഒന്നിലധികം പാലങ്ങളുള്ള ഡാനാങ്ങില്‍, ഏറ്റവും ശ്രദ്ധേയമായത് ഗോള്‍ഡന്‍ ബ്രിഡ്ജ് ആണ്. രണ്ട് ഭീമന്‍ കൈകളുടെ ശില്പം കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഈ പാലമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. രണ്ട് കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നത് പോലെയാണ് പാലത്തിന്റെ ഘടന.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഗോഡകള്‍, ഫ്രഞ്ച് കൊളോണിയല്‍ കെട്ടിടങ്ങള്‍, തെളിഞ്ഞ നീല ജലാശയങ്ങളുള്ള ശാന്തമായ ബീച്ചുകള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയാണ് ഡാ നാങിലെ മറ്റ് മികച്ച ആകര്‍ഷണങ്ങള്‍. പടിഞ്ഞാറന്‍ തീരപ്രദേശമായ ഇവിടെ മനോഹരമായ പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ സൂര്യാസ്തമയം കാണാന്‍ വേണ്ടി മാത്രം നിരവധിപേര്‍ എത്തുന്നുണ്ട്.

2.സാവോ പോളോ, ബ്രസീല്‍

ബ്രസീലിലെ ഊര്‍ജ്ജസ്വലമായ മനോഭാവം ഉള്‍ക്കൊള്ളുന്ന സാവോ പോളോ ബ്രസീലിയന്‍ സംസ്‌കാരത്തിന്റെ ഒരു സങ്കേതമാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമാണ്. ഈ നഗരം ചരിത്രപരമായി പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കോളനികളുടെ ഭാഗമായതിനാല്‍ സംസ്‌കാരവും ചരിത്രവും ഓരോ മുക്കിലും മൂലയിലും കാണാം. ഗോതിക്, വിക്ടോറിയന്‍, നിയോ-ക്ലാസിക്കല്‍ കാലഘട്ടങ്ങളിലെ മനോഹരവും വൈവിധ്യപൂര്‍ണ്ണവുമായ വാസ്തുവിദ്യാ ശൈലികളാല്‍ നഗരകാഴ്ച വരച്ചിട്ടിരിക്കുന്നു. നഗരത്തെ കുറച്ചുകൂടി അടുത്തറിയാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ക്ക് അവിശ്വസനീയമായ സാംസ്‌കാരിക വൈവിധ്യം അടുത്തറിയാന്‍ സാധിക്കും. സമാനതകളില്ലാത്ത പാചകരീതി, നൂറുകണക്കിന് മ്യൂസിയങ്ങള്‍, രസകരമായ നഗര കല, മനോഹരമായ പാര്‍ക്കുകള്‍, സ്വാഗതാര്‍ഹമായ അന്തരീക്ഷം എന്നിവയും ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.

2020ല്‍ ട്രിപ്പടിക്കാന്‍ ഗൂഗിളിന്റെ ടൂറിസ്റ്റ് മാപ്പ്; യാത്ര പോകാന്‍ പത്ത് സ്ഥലങ്ങള്‍
ഇസ്താംബുൾ: സ്വപ്നാടനത്തിന് തയ്യാറാകാം

3. സിയോള്‍, സൗത്ത് കൊറിയ

സമ്പന്നവും പ്രതാപ പൂര്‍ണ്ണവുമായ ഒരു ഭൂതകാലമുള്ള സിയോള്‍ ഇന്ന് ദക്ഷിണ കൊറിയയുടെ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ഹൃദയമായി മാറിയിരിക്കുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് സിയോളിലെത്തുന്നത്. നൂറ്റാണ്ടുകളായി സിയോള്‍ ഭരിച്ച രാജവംശങ്ങള്‍ നിര്‍മ്മിച്ച നിരവധി സ്മാരകങ്ങള്‍, കൊട്ടാരങ്ങള്‍, ലാന്‍ഡ്മാര്‍ക്ക് ഗേറ്റുകള്‍ എന്നിവയിലൂടെ നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്. സിയോളിന്‍ സമീപത്തായി നിരവധി ടൂറിസ്റ്റ് പോയന്റ്‌സ് ഉണ്ട്. അവിടെ നിങ്ങള്‍ക്ക് ഒരു ബാറിലേക്ക് പോകാം, ഒരു ക്ലബില്‍ സ്വയം മറന്ന് ഉല്ലസിക്കാം, അല്ലെങ്കില്‍ മടുക്കുന്നത് വരെ ഷോപ്പിംഗ് നടത്താം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റിന്റെയും ഏഷ്യയിലെ ഏറ്റവും പഴയ നഗര എന്‍ക്ലേവുകളുടെയും നാട്, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധക്ഷേത്രങ്ങള്‍ക്ക് മുകളില്‍ 100 നിലകളുള്ള സ്‌കൈ ലൈനുകള്‍ ഉയരുന്നു. സിയോള്‍ ഗ്രാന്‍ഡ് പാര്‍ക്കില്‍ ഏപ്രില്‍ തുടക്കത്തില്‍ പിങ്ക് നിറത്തിലുള്ള ഒരു കടല്‍ രൂപപ്പെടുന്നു. ചെറി പുഷ്പം പൂവിടുന്നത് അതിശയകരമായ ഒരു വാര്‍ഷിക കാഴ്ചയാണ് ഇവിടെ. അത് ഒരാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. നിങ്ങളുടെ സന്ദര്‍ശനം ഈ സമയത്തായാല്‍ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവം ആയിരിക്കും അത് സമ്മാനിക്കുക.

4. ടോക്കിയോ, ജപ്പാന്‍

ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോ എല്ലാ അര്‍ത്ഥത്തിലും ഒരു ഗ്രാന്‍ഡ് നഗരമാണ്. ഈ നഗരം അതിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം, രസകരമായ പോപ്പ് സംസ്‌കാരം, പാരമ്പര്യത്തോടുള്ള ഒത്തുചേരല്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഓരോ പ്രദേശത്തിനും വ്യത്യസ്തമായ പ്രത്യേകതള്‍ ഉള്ളതിനാല്‍, വൈവിധ്യവും സാഹസികതയും ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും ഏറ്റവും മികച്ച സ്ഥലമാണിത്. തെക്ക്-കിഴക്കന്‍ ജപ്പാനില്‍ സ്ഥിതി ചെയ്യുന്ന ടോക്കിയോയില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന സ്‌കൈ ലൈനുകളും കുറ്റമറ്റ റോഡുകളും വാസ്തുവിദ്യയും മാത്രമല്ല, വനങ്ങള്‍, പരമ്പരാഗത ആരാധനാലയങ്ങള്‍, വസന്തകാലത്ത് വിരിയുന്ന ചെറി പൂക്കളുടെ സാന്നിധ്യം എന്നിവയും ഉണ്ട്.

5. ടെല്‍ അവീവ്, ഇസ്രായേല്‍

ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ നഗരം ടെല്‍ അവീവ്, എക്കാലവും വളരുന്ന ഒരു മഹാനഗരമാണ്. പ്രദേശവാസികള്‍ പോലും സ്വതന്ത്രമായി വന്നിരിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ്. ബിസിനസ്സ് സെന്റര്‍, ആര്‍ട്ട് ഹബ്, ബീച്ച് ടൗണ്‍ എന്നിവയുടെ മിശ്രിതമാണ് ടെല്‍ അവീവ്, ഹിപ്, ഹോംലി എന്നിവയുടെ വിചിത്രമായ സംയോജനം ഇവിടെ അനുഭവിച്ചറിയാം. കോസ്‌മോപൊളിറ്റനും ഉത്സാഹഭരിതവുമായ ടെല്‍ അവീവ് ഇസ്രായേലിന്റെ അഭിമാനമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ചിരിക്കുന്ന ഈ വൈറ്റ് സിറ്റി, ഇന്റര്‍നാഷണല്‍ സ്‌റ്റൈല്‍ അല്ലെങ്കില്‍ ബഹാസ് വാസ്തുവിദ്യയ്ക്ക് പേരുകേട്ട നഗരമാണ്.

6. മാര്‍സെയില്‍, ഫ്രാന്‍സ്

ഫ്രാന്‍സിലെ മൂന്നാമത്തെ വലിയ മെട്രോപൊളിറ്റന്‍ പ്രദേശമായ മാര്‍സെല്ലസ്, പഴയ തുറമുഖം, പൈതൃകം, മത സങ്കേതങ്ങള്‍ എന്നിവയിലൂടെ സമ്പന്നമായ ഫ്രഞ്ച് സംസ്‌കാരവും ചരിത്രവും ഉയര്‍ത്തിപ്പിടിക്കുന്ന നഗരമാണ്. നഗരത്തിന്റെ വര്‍ണ്ണാഭമായ, ബഹുജന പൈതൃകവും മാര്‍സെയ്ലിനെ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുന്നു. യൂറോപ്പും വടക്കേ ആഫ്രിക്കയും തമ്മിലുള്ള പാലമായി കണക്കാക്കപ്പെടുന്ന മാര്‍സെയില്‍ അള്‍ജീരിയയില്‍ നിന്നുള്ള ഒരു വലിയ കുടിയേറ്റ ജനവാസ കേന്ദ്രമാണ്. ബസിലിക് നോട്രെ-ഡാം ഡി ലാ ഗാര്‍ഡ്, ലാ കോര്‍ണിഷെ, ലെ പാനിയര്‍, ലാ പ്ലെയിന്‍, മ്യൂസെം, ഓള്‍ഡ് ഹാര്‍ബര്‍ എന്നിവയാണ് പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍.

7. വിയന്ന, ഓസ്ട്രിയ

യൂറോപ്പിലെ ഏറ്റവും മനോഹരമായ തലസ്ഥാനങ്ങളിലൊന്നായ വിയന്ന വാസ്തുവിദ്യാ അത്ഭുതങ്ങള്‍ നിറഞ്ഞ നഗരമാണ്. ഇവിടെ എപ്പോഴും മനോഹരമായ സംഗീതം ആസ്വദിക്കാം. തെരുവുകള്‍ അതിശയിപ്പിക്കുന്ന റെസ്റ്റോറന്റുകളും കഫേകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നൂതന മ്യൂസിയങ്ങള്‍ നഗരത്തിന്റെ സമൃദ്ധമായ ഭൂതകാലത്തെ കാത്തുസൂക്ഷിക്കുന്നത് വിയന്നയ്ക്ക് ഒരു പ്രത്യേക ആകര്‍ഷണം നല്‍കുന്നു. മികച്ച ജീവിത നിലവാരവും സമൃദ്ധവും കലാപരവുമായ കഴിവുകളും കൊണ്ട് ഈ നഗരം ഒരു മികച്ച ഓള്‍ റൗണ്ടര്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്.

8. ബാങ്കോക്ക്, തായ്‌ലന്‍ഡ്

സമ്പന്നമായ പൈതൃകവും സംസ്‌കാരവുമുള്ള തിരക്കേറിയ ഒരു മഹാനഗരമായ ബാങ്കോക്ക് തായ് ഊഷ്മളതയുടെയും ആതിഥ്യമര്യാദയുടെയും കവാടമാണ്. തിളങ്ങുന്ന ക്ഷേത്രങ്ങളും മഹത്തായ കൊട്ടാരങ്ങളും സ്‌ക്കൈ ലൈനുകളും സ്വാന്‍കി ഷോപ്പിംഗ് മാളുകളും ഉണ്ട്. സാംസ്‌കാരിക പൈതൃകം അതേപടി നിലനിര്‍ത്തുന്ന ഒരു പുരോഗമന മെട്രോപൊളിറ്റന്‍ എന്ന നിലയില്‍ നഗരത്തിന്റെ ആവിര്‍ഭാവത്തിന് ഇത് ഒരു സാക്ഷ്യമാണ്. നൈറ്റ് ലൈഫിന്റെ മറ്റൊരു പേര് കൂടിയാണ് ബാങ്കോക്ക് നഗരം.

എക്‌സോട്ടിക് സുഗന്ധങ്ങളുടെയും ചേരുവകളുടേയും സമന്വയമായ തായ് ഭക്ഷണം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണവിഭവങ്ങളില്‍ ഒന്നാണ്. തെരുവ് കച്ചവടക്കാര്‍, വായില്‍ വെള്ളം നിറയ്ക്കും പാഡ് തായ് വില്‍ക്കുന്ന മാര്‍ക്കറ്റുകളിലെ സ്റ്റാളുകള്‍ മുതല്‍ അന്താരാഷ്ട്ര പാചകരീതികള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച ഡൈനിംഗ് റെസ്റ്റോറന്റുകള്‍ വരെ, ഭക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും ബാങ്കോക്കിലെ ഓപ്ഷനുകള്‍ തീരുകയില്ല. വര്‍ണ്ണാഭമായതും തിരക്കേറിയതും എല്ലായ്‌പ്പോഴും സജീവമായതുമായ ബാങ്കോക്കിലെ ഏറ്റവും മികച്ച സമീപപ്രദേശങ്ങളിലൊന്നാണ് ഖാവോ സാന്‍ റോഡാണ്. മികച്ച ബാറുകള്‍, ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്ള ഈ തെരുവ് സന്ദര്‍ശിക്കാതെ മടങ്ങരുത്.

9. ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

നിരവധി മുഖങ്ങളുള്ള ഒരു നഗരമായ ദുബായ് ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായ ബുര്‍ജ് ഖലീഫയുടെ ആസ്ഥാനമായ ഈ ആഗോള നഗരം പ്രധാനമായും അതിമനോഹരമായ വാസ്തുവിദ്യ, അവിശ്വസനീയമായ സ്‌കൈലൈനുകള്‍, എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഡെസേര്‍ട്ട് സഫാരി, സ്‌കൈ-ഡൈവിംഗ്, റീഫ് ആന്‍ഡ് റെക്ക് ഡൈവിംഗ്, കൈറ്റ് സര്‍ഫിംഗ്, വേക്ക്‌ബോര്‍ഡിംഗ് മുതലായ സാഹസികതകള്‍ അനുഭവിക്കാന്‍ ദുബായില്‍ അവസരമുണ്ട്.

10. പെര്‍ത്ത്, ഓസ്ട്രേലിയ

പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ പെര്‍ത്ത് അതിമനോഹരമായ നഗരമാണ് എന്നതില്‍ സംശയം വേണ്ട. ക്ലാസിക് ഓസ്ട്രേലിയന്‍ ബീച്ചുകള്‍, അതിശയകരമായ ചന്തകള്‍, മികച്ച ഭക്ഷണവും, വന്യജീവികളും നിറഞ്ഞ പെര്‍ത്ത് രാജ്യത്തിന്റെ പടിഞ്ഞാറന്‍ കാഴ്ചകളിലേയ്ക്ക് ആണ് ക്ഷണിക്കുന്നത്.

ഓസ്ട്രേലിയയിലേക്കുള്ള ഗേറ്റ്വേ നഗരം എന്നറിയപ്പെട്ടിരുന്ന പെര്‍ത്ത് ഓസ്ട്രേലിയയുടെ ആദ്യത്തെ സ്വതന്ത്ര വാസസ്ഥലമായി സ്ഥാപിക്കപ്പെട്ടതാണ്. പെര്‍ത്ത് ഇന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും തിരക്കേറിയ കേന്ദ്രമാണ്. പ്രകൃതിദത്ത പാര്‍ക്കുകളും വന്യജീവികളും മുതല്‍ മികച്ച വിനോദ കേന്ദ്രങ്ങളും ക്ലബുകളും എല്ലാം ചേര്‍ന്ന് ബര്‍ത്ത് ഇന്ന് ഒരു ഗംഭീര നഗരം ആയിത്തീര്‍ന്നിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in