ലക്ഷദ്വീപിലേക്ക് യാത്ര പോകാനൊരുങ്ങാം... 

ലക്ഷദ്വീപിലേക്ക് യാത്ര പോകാനൊരുങ്ങാം... 

അറബിക്കടലിനു നടക്കുന്നു കിടക്കുന്ന ഈ ദ്വീപസമൂഹത്തെപ്പറ്റി പറയാന്‍ കഥകള്‍ നിരവധിയാണ്.   

മലയാളികളുടെ പ്രധാന ട്രാവല്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇപ്പോള്‍ ലക്ഷദ്വീപ്. മഹല്ല് ഭാഷ സംസാരിക്കുന്ന മിനിക്കോയിക്കാര്‍, ടൂറിസ്റ്റുകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ലക്ഷദ്വീപു തേടി വിദേശികളടക്കം എത്തുന്നുണ്ട്. അറബിക്കടലിനു നടുവിൽ കിടക്കുന്ന ഈ ദ്വീപ്സമൂഹത്തെപ്പറ്റി പറയാന്‍ കഥകള്‍ നിരവധിയാണ്.

ലക്ഷം ദ്വീപുകളുണ്ടോ ലക്ഷദ്വീപില്‍?

ലക്ഷദ്വീപിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിവരുന്നതാണീ ചിന്ത. നിരവധി ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്. എന്നാല്‍ അതില്‍ ചിലതില്‍ മാത്രമേ ആള്‍ത്താമസമുള്ളു.

ആന്ത്രോത്ത്, അഗത്തി, കവരത്തി, അമിനി, കല്‍പേനി, കടമത്ത് കില്‍ത്താന്‍, ചെത്ത്‌ലാത്, ബിത്ര മിനിക്കോയ്, എന്നിവ ആള്‍താമസം ഉള്ളതും ചെറിയാം, ബംഗാരം മുതലായ ദ്വീപുകള്‍ ആള്‍താമസം ഇല്ലാത്തതും ആണ് . ആന്ത്രോത്തില്‍ ആണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ താമസിക്കുന്ന ദ്വീപ്.

ആള്‍ ഇന്ത്യ റേഡിയോകളില്‍ നമ്മുടെയൊക്കെ കുട്ടിക്കാലത്ത് കേട്ടിരുന്ന കവരത്തിയാണ് ലക്ഷദ്വീപിന്റെ ആസ്ഥാനം. മഹല്ല് ഭാഷയാണ് ഇവിടുത്തെ പ്രധാന ഭാഷ.

എങ്ങനെ പോകാം ലക്ഷദ്വീപിലേക്ക്?

കാഴ്ചകളുടെ കടലുതന്നെയായ ലക്ഷദ്വീപിലേക്ക് പോകാന്‍ കുറച്ച് കടമ്പകള്‍ തന്നെയുണ്ട്. അത്ര പെട്ടെന്ന് ആര്‍ക്കു കേറിച്ചെല്ലാന്‍ കഴിയുന്നിടമല്ല ലക്ഷദ്വീപ് അതിഥികളെ സല്‍ക്കരിക്കുന്നവരില്‍ ലക്ഷദ്വീപുകാരെക്കണ്ട് പഠിക്കണം. വിനോദസഞ്ചാരത്തിനായി ചെല്ലുന്നവരെ കരക്കാര്‍ എന്നാണ് അവര്‍ വിളിക്കുക. എന്നാല്‍ ആ വ്യത്യാസം അവര്‍ കാണിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഇനി എങ്ങനെപോകാം ലക്ഷദ്വീപിലേക്ക് എന്നല്ലേ...? കപ്പല്‍ യാത്രയും ഫൈ്‌ളറ്റ് യാത്രയുമാണ് ലക്ഷദ്വീപിലേക്കുള്ള പ്രധാന യാത്ര മാര്‍ഗ്ഗങ്ങൾ.

പോകാന്‍ തയ്യാറെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. ടൂറിസ്റ്റ് പാക്കേജുകള്‍ വഴി ലക്ഷദ്വീപിലേക്ക് എത്താം. ഇന്ത്യ ഗവണ്‍മെന്റ് (SPORTS) ഓപ്പെറേറ്റു ചെയ്യുന്ന ടൂറിസ്റ്റ് പാക്കേജുകൾക്കാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ പ്രൈവറ്റ് ടൂറിസ്റ്റ് പാക്കേജുകളും നിലവില്‍ ലഭ്യമാണ്.

2. അടുത്തത് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ലക്ഷദ്വീപിലേക്ക് പോകുകയെന്നതാണ്.

സ്‌പോണ്‍സര്‍മാര്‍ നമ്മളെ അവരുടെ അതിഥികളായി അങ്ങോട്ടേക്ക് ക്ഷണിക്കുന്നു.

സ്‌പോണ്‍സറെ കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്തഘട്ടം യാത്രയ്ക്കുള്ള പെര്‍മിറ്റ് ലഭിക്കാനായി സ്‌പോണ്‍സറുടെ ഡിക്ലറേഷന്‍ ഫോം വാങ്ങുക എന്നതാണ്. പിന്നീട് ഡിക്ലറേഷന്‍ ഫോം ആയി പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുക. ആവശ്യമായ തിരിച്ചറിയല്‍ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അടുത്ത ഘട്ടം ലക്ഷദ്വീപ് ഓഫീസില്‍ പെര്‍മിറ്റ് നു അപേക്ഷിക്കുകയെന്നതാണ്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അഡ്രസ്സ്, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, രണ്ടു അയല്‍വാസിയുടെ അഡ്രസ്സ്,ഡിക്ലറേഷന്‍ ഫോം മുതലായവയുമായി കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡ് പോയി പെര്‍മിറ്റിന് അപേക്ഷിക്കണം.

ഏകദേശം ഒരു മാസം എടുക്കും പെര്‍മിറ്റ് കിട്ടാന്‍. അപേക്ഷയുടെ പ്രയോറിറ്റി അനുസരിച്ച് ചിലപ്പോള്‍ പതിനഞ്ച് ദിവസത്തെ പെര്‍മിറ്റ് ലഭിക്കാം. അതിനുശേഷം പൊലീസ് ക്ലിയറന്‍സും ഉണ്ടാകും.

പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത ഘട്ടം ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് എടുക്കുകയെന്നതാnu. ഇതിനായും കടമ്പകൾ കടക്കേണ്ടത് കൊണ്ടാണ് സ്പോണ്സർ വഴി അധികം ആരും പോവാൻ തയ്യാറാകാത്തത്.

എന്നാൽ ഇന്ത്യാ ഗവണ്മെന്റ് ( SPORTS ) ഓപ്പറേറ്റ് ചെയ്യുന്ന പാക്കേജുകൾ വഴി പോവുകയാണെങ്കിൽ ഇത്തരം നൂലാമാലകൾ ഒന്നും ഇല്ല. നിലവിലത്തെ SPORTSന്റെ ചെയർമാൻ IAS കാരനായ Mihir Vardhan ആണ്. ഗവണ്മെന്റ ഓപ്പറേറ്റ് ചെയ്യുന്ന ഈ പാക്കേജിൽ അവൈലബിലിറ്റി ഉണ്ടെങ്കിൽ അന്ന് തന്നെ നിങ്ങൾക്ക് നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കാം.എന്നാല്‍ സീസൺ ടൈമിൽ എൻക്വയറി കൂടുതൽ ഉള്ളത് കൊണ്ട് പലപ്പോഴും സീറ്റിന്റെ ലഭ്യത കുറവാണെന്നാണ് കൊച്ചിയിലെ ലക്ഷ്വദീപ് (SPORTS) Authorised agent ആയ Blue Lagoon Holiday Cruises Pvt Ltd.ന്റെ മാനേജിങ് ഡയറക്ടർ അഭി മാധവ് പറയുന്നത്.

ഷിപ് പാക്കേജ് (സമുദ്രം പാക്കേജ് )

ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപെട്ടത് "ലക്ഷദ്വീപ് സമുദ്രം" പാക്കേജ് ആണ് . അതിനു കാരണം മറ്റ് പാക്കേജുകളുമായി താരരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ദിവസത്തിനുള്ളിൽ ചെറിയ ബഡ്‌ജെക്ടിൽ കൂടുതൽ ഐലന്റുകൾ മിനിക്കോയി, കവരത്തി, കൽപ്പേനി എന്നീ മൂന്നു ഐലന്റുകൾ കവർ ചെയ്യാൻ പറ്റും എന്നതാണ്.

ഫ്ലൈറ്റ് പാക്കേജ് അഥവാ ലാൻഡ് പാക്കേജ്

ഫ്ലൈറ്റ് പാക്കേജ് ആണെങ്കിൽ കൊച്ചിയിൽ നിന്നും ബാംഗ്ലൂർ നിന്നും അഗത്തിയിലേക്ക് ഡെയിലി എയർ ഇന്ത്യയുടെ ഫ്ലൈറ്റുകൾ ഉണ്ട്, അഗത്തി എയർ പോർട്ടിൽ എത്തിയാൽ പിന്നീട് സ്പീഡ് ബോട്ടുകൾ വഴി മുൻ‌കൂർ ബുക്ക് ചെയ്തത് പ്രകാരം മറ്റ്‌ ഐലൻഡുകളിലേക്ക് പോകാം.ബംഗാരം, തിന്നക്കര, കട്മം,കവരത്തി എന്നിവയാണ് ഫ്ലൈറ്റ് പാക്കേജ് വഴി പോവാൻ സാധിക്കുന്ന പ്രധാനപെട്ട ഐലന്റുകൾ.ഇതിൽ ആയിരം രൂപ തൊട്ട് നാലായിരം രൂപ വരെ ഉള്ള ബോട്ട് ചാർജുകളും, അയ്യായിരം തൊട്ട് പതിനഞ്ചായിരം രൂപ വരെ ഉള്ള റൂമുകളും ഉണ്ട്.

അതിൽ കട്മം പോവാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം എല്ലാ ദിവസങ്ങളിലും കട്മം ഐലന്റിലേക്ക് ബോട്ടുകൾ ഇല്ല എന്നതാണ്. തിങ്കൾ, ബുധൻ,വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമേ കട്മം ഐലന്റിലേക്ക് ബോട്ടുകൾ ഉള്ളു.

എല്ലാദിവസവും അഗത്തിയിലേക്ക് ഫ്‌ളൈറ്റുണ്ട്. ഏകദേശം ഒന്നരമണിക്കൂറോളം എടുത്താണ് യാത്ര. കപ്പലില്‍ ഏകദേശം പന്ത്രണ്ട് മണിക്കൂറോളം എടുക്കും.

ദ്വീപിലേക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ ആദ്യം ചെയ്യേണ്ടത് എത്തിയയുടന്‍ തന്നെ പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ദ്വീപിലെ പൊലീസ് സ്റ്റേഷനില്‍ എത്തി സീല്‍ ചെയ്യിപ്പിക്കുക. തിരിച്ച് വരാന്‍ നേരത്ത് എക്‌സിറ്റ് സീല്‍ പതിപ്പിക്കാനും മറക്കരുത്.

പൊതുവെ ചെലവ് കുറഞ്ഞതാണ് ലക്ഷദ്വീപ് ജീവിതം. താമസത്തിനും ഭക്ഷണത്തിനും മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. മൽസ്യം ആണ് അവരുടെ പ്രധാന ഭക്ഷണം. മൺസൂൺ സീസൺ ഒഴിച്ച് മറ്റ് എല്ലാ സമയങ്ങളിലും ലക്ഷദ്വീപ് യാത്രയ്‌ക്കൊരുങ്ങാന്‍ പറ്റിയ സമയം ആണ്. മൺസൂൺ സീസണിൽ കടൽ അലങ്കോലപ്പെടുന്നതിനാൽ യാത്ര അനുവദനീയമല്ല.

നിരവധി കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ക്രിസ്റ്റൽ ക്ലീയർ വെള്ളം ആണ് ലക്ഷദ്വീപിൽ കാണാൻ കഴിയുന്നത്, അതിൽ ആവട്ടെ അതി മനോഹരമായ പവിഴ പുറ്റുകൾ അടങ്ങിയ കാഴ്ചകൾ .ഇതുതന്നെയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. സ്ക്യൂബ ഡൈവിംഗ്, കയാക്കിങ്, സ്‌നോർകെല്ലിങ് ട്രിപ്പ്, ഗ്ലാസ് ബോട്ടം ബോട്ട് ട്രിപ്പ്, നെറ്റ് ലഗൂൻ, ഫിഷിങ് എന്നിവയാണ് ലക്ഷദ്വീപിലെ പ്രധാന ആക്ടിവിറ്റീസ്. ഇത്തരത്തിലുള്ള നിരവധി സാധ്യതകളാണ് ലക്ഷദ്വീപില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രത്യേക തരത്തിലുള്ള സ്യൂട്ടും പുറത്ത് ഓക്സിജൻ നിറച്ച കിറ്റും മുഖത്ത് മാസ്‌ക്കുമായി 20 മിനുറ്റ്സ് കടലിന്റെ ആഴ്ന്ന ഭാഗങ്ങളിലേക്ക് ഡൈവ് ചെയ്തു പോവുന്നതിനെയാണ് സ്ക്യൂബ ഡൈവ് എന്നു പറയുന്നത്. ഇതിന് 1500 രൂപയാണ് നിലവിലത്തെ ചാർജ്.

എന്നാൽ അത്ര ആഴങ്ങളിലേക്ക് പോവാതെ ഓക്സിജൻ ട്യൂബ് വഴി നാച്ചുറൽ ഓക്സിജൻ സ്വീകരിച്ചു കൊണ്ട് മാക്സിമം ഒരു മീറ്റർ മാത്രം താഴ്ചയിലൂടെ പോവുന്ന രീതിയാണ് സ്‌നോർകെല്ലിങ് . ഗ്ലാസ്സ് കൊണ്ട് മൂടിയ ബോട്ടില്‍ ഇരുന്ന് കടലിനടിയിലെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നതാണ് ഗ്ലാസ്സ് ബോട്ടിംഗിന്റെ പ്രത്യേകത,

കയാക്കിങ് വളരെ ലൈറ് വെയിറ്റ് ആയിട്ടുള്ള രണ്ട്‌ പേർക്ക് ഇരിക്കാവുന്ന ബോട്ടിന്റെ തറയിൽ ഇരുന്നു കൊണ്ട് തന്നെ ബോട്ടിന്റെ രണ്ട് ഭാഗത്തുള്ള തുഴ വെച്ച് തുഴഞ്ഞ് പോവുന്ന ഒരു രീതി ആണ്. പോകാനൊരുങ്ങാം..

Related Stories

No stories found.
logo
The Cue
www.thecue.in