ഭരണകൂടത്തിന്റേത് ‘വി ആര്‍ അണ്ടര്‍ അറ്റാക്ക്’ എന്ന ഭീതി പരത്തല്‍ തന്ത്രം, വിയോജിക്കുന്നവരെ വേട്ടയാടുന്നുവെന്നും വിനോദ് നാരായണ്‍ 

നമ്മള്‍ ആക്രമണത്തിന്റെ വക്കിലാണെന്നന്ന് ഭീതി പരത്തി ആളെക്കൂട്ടുന്ന തന്ത്രമാണ് ഭരണകൂടം പയറ്റുന്നതെന്ന് രാഷ്ട്രീയ വിശകലന വ്‌ളോഗുകളിലൂടെ ശ്രദ്ധനേടിയ വിനോദ് നാരായണ്‍ ദ ക്യുവിനോട്. മതവും രാഷ്ട്രീയവും പയറ്റുന്ന തന്ത്രമാണിത്. നമ്മെ ആര്‍ക്കും ഇഷ്ടമല്ലെന്നും എല്ലാവരും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്തരീക്ഷം സൃഷ്ടിച്ച് ആളെക്കൂട്ടുന്ന പരിപാടിയാണ് അരങ്ങേറുന്നതെന്നും ദ ക്യുവിന്റെ- ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. വിയോജിക്കുന്നവരെ മുഴുവന്‍ മാറ്റിനിര്‍ത്തി വേട്ടയാടുകയാണ് ലക്ഷ്യമെന്നും പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം വിശദീകരിച്ചു.

ഭരണകൂടത്തിന്റേത് ‘വി ആര്‍ അണ്ടര്‍ അറ്റാക്ക്’ എന്ന ഭീതി പരത്തല്‍ തന്ത്രം, വിയോജിക്കുന്നവരെ വേട്ടയാടുന്നുവെന്നും വിനോദ് നാരായണ്‍ 
‘ഓര്‍മയില്ലേ ഗുജറാത്ത്‌’; പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് വംശഹത്യാ സിനിമകളുടെ പ്രദര്‍ശനം

മുസ്ലിം സഹോദരനൊപ്പം പോകുമ്പോള്‍ പേര് നോക്കി അയാളോട് നാല് ചോദ്യം അധികം ചോദിക്കുമോ എന്ന പേടിയുണ്ട്. ട്രംപിനെ വിമര്‍ശിക്കുന്ന റിപ്പബ്ലിക്കരെ കാണാം. പക്ഷേ നരേന്ദ്രമോദിയെയോ അമിത് ഷായേയോ വിമര്‍ശിക്കുന്ന ബിജെപിക്കാരനെയോ ആര്‍എസ്എസ്സുകാരനെയോ കാണാനാകില്ല. രാഷ്ട്രീയം കണ്‍സര്‍വേറ്റീവാണോ ലിബറല്‍ ആണോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് ലിബറലാണ്. ഇടതുപക്ഷവും അങ്ങനെയാണ്. ഒരു പ്രശ്നത്തില്‍ ഇടത് ഭാഗത്താണ് താനുണ്ടാവുകയെന്നും ബല്ലാത്ത പഹയന്‍ എന്ന വ്‌ളോഗിലൂടെ ശ്രദ്ധേയനായ വിനോദ് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in