Television

‘രജിതിന് നേരെ മനുഷ്യാവകാശലംഘനം’, ബിഗ് ബോസില്‍ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി 

ഡോ.രജിത്കുമാറിന് നേരെ മനുഷ്യത്വരഹിത പെരുമാറ്റമാണെന്നും, കയ്യേറ്റം നടത്തുന്നുവെന്നും കാട്ടി മനുഷ്യാവകാശകമ്മീഷന് പരാതി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ ടുവില്‍ കടുത്ത മനുഷ്യാവകാശലംഘനമെന്ന പരാതിയുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മത്സരാര്‍ത്ഥിയും കോളജ് അധ്യാപകനുമായ ഡോ.രജിത്കുമാറിന് നേരെ മനുഷ്യത്വരഹിത പെരുമാറ്റമാണെന്നും, കയ്യേറ്റം നടത്തുന്നുവെന്നും കാട്ടി മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയതായും ആലപ്പി അഷ്‌റഫ്.

Also Read: എന്തുകൊണ്ട് ബിഗ് ബോസ് അവതാരകനായി?, മോഹന്‍ലാലിന്റെ ഉത്തരം

മുതിര്‍ന്ന പൗരനും അധ്യാപകനുമായ രജിത്കുമാറിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ബിഗ് ബോസ് ടു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, കമ്മീഷന്‍ അടിയന്തരമായി എപ്പിസോഡുകള്‍ പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ആലപ്പി അഷ്‌റഫ് കത്തില്‍ ആവശ്യപ്പെടുന്നു. കത്തിന്റെ ഉള്ളടക്കം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: ‘ഫൈനലിലെത്താന്‍ കാസ്റ്റിങ്ങ് കൗച്ച്’; തെലുങ്ക് ബിഗ് ബോസ് നടത്തിപ്പുകാര്‍ക്കെതിരെ ലൈംഗികാരോപണം

രജത്കുമാറിനെ ടിക് ടോക് താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു കയ്യേറ്റം ചെയ്യുന്ന എപ്പിസോഡ് പ്രമോയ്ക്ക് പിന്നാലെയാണ് ആലപ്പി അഷ്‌റഫിന്റെ കത്ത്. വ്യാഴാഴ്ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡ് പ്രമോ, പ്രോഗ്രാമിന്റെ റേറ്റിംഗ് ഉയര്‍ത്താനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. ബിഗ് ബോസ് ഫസ്റ്റ് സീസണിന് ലഭിച്ച സ്വീകാര്യതയും പ്രേക്ഷകപിന്തുണയും രണ്ടാം സീസണിന് ലഭിക്കുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ട്. കണ്ണ് രോഗം ബാധിച്ച് നാലിലേറെ മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതും സീസണ്‍ സെക്കന്‍ഡിന് കനത്ത തിരിച്ചടിയായി.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

Also Read: ബിഗ് ബോസില്‍ ഇനി രജത് സര്‍ vs ജസ്‌ല മാടശ്ശേരി,വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലപ്പി അഷ്‌റഫിന്റെ പരാതി

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ...., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.