വിന്‍ഡോസ് തകര്‍ന്നതിനു പിന്നില്‍ സൈബര്‍ ആക്രമണമല്ല; വിശദീകരണവുമായി ക്രൗഡ്‌സ്‌ട്രൈക്ക് തലവന്‍

വിന്‍ഡോസ് തകര്‍ന്നതിനു പിന്നില്‍ സൈബര്‍ ആക്രമണമല്ല; വിശദീകരണവുമായി ക്രൗഡ്‌സ്‌ട്രൈക്ക് തലവന്‍
Published on

ലോകത്തെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എറര്‍. ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്തിന് പിന്നില്‍ സൈബര്‍ ആക്രമണമല്ലെന്ന് സ്ഥിരീകരിച്ച് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ. ഒരു ബഗ്ഗാണ് ലോകത്തെ ഏറ്റവും വലിയ ഐടി ഔട്ടേജ് എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്തിന് കാരണമായതെന്ന് കമ്പനി സിഇഒ ജോര്‍ജ് കേര്‍ട്ട്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ക്രൗഡ്‌സ്‌ട്രൈക്കിന്റെ സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം ഇന്‍സ്‌റ്റോള്‍ ചെയ്ത വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ മാത്രമേ എറര്‍ പ്രത്യക്ഷപ്പെട്ടുള്ളു. വിന്‍ഡോസിലെ ഒരു കണ്ടന്റ് അപ്‌ഡേറ്റില്‍ മാത്രമാണ് ഈ പിഴവുണ്ടായത്. മാക്, ലിനക്‌സ് കമ്പ്യൂട്ടറുകളില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തകരാറിന് കാരണം സൈബര്‍ ആക്രമണമാണെന്ന വിധത്തില്‍ ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയിലടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണം. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തകരാറ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് സൈബര്‍ ആക്രമണമാണോ എന്ന ചോദ്യം ഉയര്‍ന്നത്. തകരാറ് ബാങ്കിംഗ് മേഖലയെയും വ്യോമയാന മേഖലയെയുമടക്കം രൂക്ഷമായി ബാധിച്ചു. ചില എയര്‍ലൈന്‍ കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തിലും ചില വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസുകള്‍ എഴുതി നല്‍കി. ബാങ്ക്, ഓഹരി ഇടപാടുകള്‍ നിലയ്ക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in