റേഡിയോയും  കേട്ട് ചാര്‍ജ്  ചെയ്യാം, ഇത് ഷവോമിയുടെ എഫ് എം പവർ ബാങ്ക്

റേഡിയോയും കേട്ട് ചാര്‍ജ് ചെയ്യാം, ഇത് ഷവോമിയുടെ എഫ് എം പവർ ബാങ്ക്

Published on

ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം എഫ്‌എം റേഡിയോ കേള്‍ക്കാനും സാധിക്കുന്ന പവർ ബാങ്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി.10000 എംഎഎച്ച്‌ ബാറ്ററിയുള്ള ഇതിന്റെ ഏകദേശ വില 1450 രൂപയോളം വരും. പവര്‍ബാങ്കിന്റെ ചാര്‍ജ് കപ്പാസിറ്റി അറിയുന്നതിനായി ഒരു ഡിജിറ്റല്‍ ഡിസ്പ്ലേയും എഫ്‌എം റേഡിയോ പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേകം ബട്ടനുകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ഒരു ഐഫോണും പത്ത് സ്മാർട് ഫോണുകളും മൂന്ന് തവണ ചാർജ്ജ് ചെയ്യാൻ ഈ പവർ ബാങ്ക് വഴി സാധിക്കും. ചാര്‍ജിങിനായി യുഎസ്ബി 2.0 പോര്‍ട്ട് ആണ് ഇതിൽ നല്‍കിയിരിക്കുന്നത്.   കറുപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളായി എവോമിയുടെ റേഡിയോ പവർ ബാങ്ക് ഉടനെ ഇന്ത്യൻ വിപണിയിൽ പ്രതിക്ഷിക്കാം.

നേരത്തെ കൈ ചൂടുപിടിക്കുന്നതിനുള്ള ഹാന്റ് വാർമർ സംവിധാനത്തോടുകൂടിയുള്ള ഒരു പവർബാങ്ക് ഷവോമി അവതരിപ്പിച്ചിരുന്നു.

logo
The Cue
www.thecue.in