മൊബൈല്‍ കമ്പനികളുടെ നിരക്കു വര്‍ദ്ധന മറികടക്കാന്‍ ചില പൊടിക്കൈകളുണ്ട്- ചെയ്യേണ്ടത് ഇത്രമാത്രം

മൊബൈല്‍ കമ്പനികളുടെ നിരക്കു വര്‍ദ്ധന മറികടക്കാന്‍ ചില പൊടിക്കൈകളുണ്ട്- ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ തങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. ജൂലൈ മൂന്നിനും നാലിനുമായി പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ജിയോ 12 മുതല്‍ 25 ശതമാനം വരെയും എയര്‍ടെല്‍ 11 മുതല്‍ 21 ശതമാനം വരെയും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. എയര്‍ടെലിന്റെ ചുവടുപിടിച്ച് അതേ നിരക്കിലുള്ള വര്‍ദ്ധനയാണ് വോഡഫോണ്‍ ഐഡിയ വരുത്തിയത്. എന്തായാലും മൊബൈല്‍ ഫോണ്‍ വിളികള്‍ക്കും ഡേറ്റയ്ക്കും ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. എന്നാല്‍ ഇത് മറികടക്കാന്‍ ചില കുറുക്കുവഴികളുണ്ട്.

ജിയോയുടെയും എയര്‍ടെലിന്റെയും റീച്ചാര്‍ജിലെ ഒരു ഫീച്ചറാണ് ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാക്കുക. ജൂലൈ 3 വരെ ചെയ്യുന്ന എല്ലാ റീച്ചാര്‍ജുകളും പഴയ നിരക്കിലായിരിക്കും. ഇരു കമ്പനികള്‍ക്കും റീച്ചാര്‍ജുകള്‍ അഡ്വാന്‍സായി ചെയ്യാന്‍ സാധിക്കും. ഒരു പ്ലാന്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമേ അടുത്ത പ്ലാന്‍ ആക്ടിവേറ്റാകൂ. അതുകൊണ്ട് നിലവിലുള്ള പ്ലാനുകളില്‍ റീച്ചാര്‍ജുകള്‍ പണം കൊടുത്ത് ഷെഡ്യൂള്‍ ചെയ്താല്‍ പഴയ നിരക്കില്‍ തന്നെ തുടരാനാകും. ജിയോയുടെ പോപ്പുലര്‍ പ്ലാനായ ദിവസവും 1.5 ജിബി ഡാറ്റ നല്‍കുന്ന 239 രൂപയുടെ പ്ലാന്‍ 299 രൂപയായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഓരോ റീച്ചാര്‍ജിലും 60 രൂപ ലാഭിക്കാം. ലോംഗ് ടേം പ്ലാനുകളില്‍ ഇതിനേക്കാള്‍ ലാഭമുണ്ടാകും.

എന്നാല്‍ എത്ര റീച്ചാര്‍ജുകള്‍ വരെ ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യാമെന്ന കാര്യം എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. ജിയോയില്‍ 50 റീച്ചാര്‍ജുകള്‍ വരെ ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. വാര്‍ഷിക റീച്ചാര്‍ജുകളും പ്രതിമാസ റീച്ചാര്‍ജുകളും ഇങ്ങനെ ചെയ്യാവുന്നതാണ്. ഈ സൗകര്യം വോഡഫോണ്‍ ഐഡിയയില്‍ ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മള്‍ട്ടിപ്പിള്‍ റീച്ചാര്‍ജ് ചെയ്താല്‍ എല്ലാം ഒരേ സമയം ആക്ടിവേറ്റാകുകയും നമ്മുടെ പണം നഷ്ടമാകുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in