ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച് കേരള സ്റ്റാര്‍ട്ടപ്പ് എന്‍ട്രി

ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച് കേരള സ്റ്റാര്‍ട്ടപ്പ് എന്‍ട്രി
Published on

ഫോബ്‌സിന്റെ ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എഡ്‌ടെക് കമ്പനിയായ എന്‍ട്രിയും. മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കമ്പനികളെയാണ് ഫോബ്‌സ് ഈ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

2017ല്‍ ആരംഭിച്ച എഡ്‌ടെക് ആപ്ലിക്കേഷനായ എന്‍ട്രിക്ക് ഇതിനോടകം തന്നെ അഞ്ച് മില്ല്യണിലധികം യൂസേഴ്‌സുണ്ട്. മാതൃഭാഷയില്‍ വിവിധ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ സവിശേഷത.

പ്രധാനമായും ജോബ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് എന്‍ട്രി പ്രവര്‍ത്തിക്കുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളും എന്‍ട്രിയില്‍ ലഭ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉറുദു ഭാഷകളില്‍ എന്‍ട്രിയുടെ കോഴ്‌സുകള്‍ ലഭ്യമാണ്.

2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്ന് രൂപീകരിച്ച എന്‍ട്രിക്ക് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയുണ്ട്. പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരാണ് എന്‍ട്രിയുടെ പ്രധാന ഉപയോക്താക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in