37 കോടിയോളം എയര്‍ടെല്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

37 കോടിയോളം എയര്‍ടെല്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

കോടിക്കണക്കിന് എയര്‍ടെല്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍. സെന്‍സെന്‍ (xenZen) എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് ഹാക്കറാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 37.5 കോടി ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഡാര്‍ക്ക് വെബ്ബിലെ ഇത്തരം അനധികൃത ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന എക്‌സ് ഹാന്‍ഡിലായ ഡാര്‍ക്ക് വെബ് ഇന്‍ഫോര്‍മറിലാണ് ഈ വാര്‍ത്ത ആദ്യമെത്തിയത്.

അന്‍പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ക്രിപ്‌റ്റോ കറന്‍സിക്കാണ് ഡേറ്റാബേസ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തികളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍, ആധാര്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് വില്‍പനയ്ക്കുള്ളത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഈ ഡേറ്റാബേസിലുണ്ടെന്നും ഹാക്കര്‍ പറയുന്നു. അതേസമയം ഇത്തരത്തില്‍ ഡാറ്റ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഹാക്കിംഗ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഒരു തരത്തിലുള്ള ഡാറ്റ ചോര്‍ച്ചയും എയര്‍ടെല്‍ സംവിധാനങ്ങളില്‍ നിന്നുണ്ടായിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പഴുതടച്ചുള്ള പരിശോധനയാണ് ഇക്കാര്യത്തില്‍ നടത്തിയത്. ഇത്തരം ആരോപണങ്ങള്‍ തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും എയര്‍ടെല്‍ വക്താവ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in