മാജിക് കീബോര്‍ഡുമായി പുതിയ മാക്ബുക് പ്രോ: 13 ഇഞ്ച് മോഡലില്‍ 256 ജിബി സ്റ്റോറേജുമായി ആപ്പിളിന്റെ പുതിയ താരം

മാജിക് കീബോര്‍ഡുമായി പുതിയ മാക്ബുക് പ്രോ: 13 ഇഞ്ച് മോഡലില്‍ 256 ജിബി സ്റ്റോറേജുമായി ആപ്പിളിന്റെ പുതിയ താരം

ആപ്പിളിന്റെ ലാപ്‌ടോപ്പ് നിരയായ മാക്ബുക്കില്‍ കമ്പനി തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് പുതിയ മാക്ബുക്ക് പ്രോ 2020. മാജിക് കീബോര്‍ഡ് എന്ന ഏറ്റവും പുതിയ ടെക്‌നോളജി 13 ഇഞ്ച് മോഡലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാക്ബുക്ക് പ്രോ 2020 എത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ വര്‍ഷം 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലില്‍ ആപ്പിള്‍ നല്‍കിയിരുന്ന കീബോര്‍ഡ് ടെക്‌നോളജിയാണ് ഇത്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ മാക്ബുക്ക് എയര്‍ മോഡലിനും ഇതേ കീബോര്‍ഡിന്റെ പുതുക്കിയ വേര്‍ഷന്‍ ഉണ്ട്. നിലവിലുള്ള ബട്ടര്‍ഫ്ളൈ കീബോര്‍ഡിന്റെ ഒരു അപ്‌ഗ്രേഡ് ചെയ്ത ടെക്‌നോളജിയാണ് മാജിക് കീബോര്‍ഡ്. പുതുക്കിയ സിസ്സര്‍ മെക്കാനിസമാണ് മാജിക് കീബോര്‍ഡിന്റെ പ്രത്യേകത. 10 ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറിലൂടെ മുമ്പത്തേതിനേക്കാള്‍ 80 ശതമാനം വേഗതയേറിയ പെര്‍ഫോമന്‍സാണ് കമ്പനി പുതിയ ലാപ്‌ടോപ്പ് മോഡലിലൂടെ അവകാശപ്പെടുന്നത്.

ബേസ് മോഡലില്‍ 16 ജി ബി റാമും 256 ജി ബി ഇന്റെര്‍ണല്‍ സ്റ്റോറേജും ഉണ്ട്. ഉപഭോക്താവിന് ആവശ്യാനുസരണം 32 ജിബി റാമും 4 ടി ബി വരെ സ്റ്റോറേജുമുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം. പുതിയ മോഡലിന് ഏകദേശം 123000 രൂപ വില വരും, ബേസ് മോഡലായ 256 ജിബി SSD മോഡലിനാണ് ഇത്. 512 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 143000 രൂപ വില പ്രതീക്ഷിക്കുന്നുണ്ട്. ഇന്റല്‍ 10 ജനറേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മോഡലുകള്‍ ആണെങ്കില്‍ വില ഇനിയും വര്‍ധിക്കും. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ പുതിയ മാക്ബുക്ക് മോഡലിന്റെ ലഭ്യതയെപ്പറ്റി കമ്പനി വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്നാലും വരും ദിവസങ്ങളില്‍ ആപ്പിളിന്റെ അംഗീകൃത റീടെയ്‌ലേഴ്‌സ് വഴി പുതിയ മാക്ബുക്ക് പ്രോ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ടെക് ലോകം.

മാക്ബുക്ക് പ്രോ 2020യുടെ പ്രധാന സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ പഴയ മോഡലില്‍ കൊടുത്തിരിക്കുന്ന അതേ 13.3 ഇഞ്ച് LED ബാക്ക്‌ലിറ്റ് IPS ഡിസ്പ്‌ളേയാണ് പുതിയ മോഡലിലും ഉണ്ടാവുക. 2560x1600 പിക്‌സല്‍ റെസൊല്യൂഷനും 227 PPI പിക്‌സല്‍ ഡെന്‍സിറ്റിയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടാവും. പഴയ മോഡലില്‍ കൊടുത്തിട്ടുള്ള അതെ ഇന്റല്‍ 8 ജനറേഷന്‍ കോര്‍ i5 CPU വും 8 ജിബി LPDDR3 റാമും തന്നെയാണ് പുതിയ മാക്ബുക്ക് 2020യുടെ ബേസ് വേര്‍ഷനിലും ഉണ്ടാവുക ഇതില്‍ 2 തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ടുകളും ഉണ്ടാവും. 140000 രൂപ വില വരുന്ന പ്രീമിയം വേര്‍ഷനില്‍ ക്വാഡ് കോര്‍ ഇന്റല്‍ 10 ജനറേഷന്‍ i5 പ്രൊസസ്സറും 16 ജിബി റാമും 512 ജിബി SSD യും ഉണ്ടാവും, റാം ഉപഭോക്താവിന് 32 ജിബി വരെയുള്ള വേര്‍ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഈ മോഡലില്‍ 4 തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍ ഉണ്ടാവും ഇതുവഴി 6K ക്വാളിറ്റിയുള്ള ഡിസ്പ്‌ളേ വരെ പ്രവര്‍ത്തിപ്പിക്കാനാകും. ഇന്റലിന്റെ പുതിയ ഐറിസ് പ്ലസ് ഗ്രാഫിക്‌സ് കാര്‍ഡ് ആണ് മാക്ബുക്ക് പ്രോ 2020യില്‍ ഉപയോഗിച്ചിരിക്കുന്നത്. 4k വീഡിയോ എഡിറ്റിംഗിനും സ്മൂത്ത് ആയ ഗെയിമിങ്ങിനും ഇത് സഹായിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in