കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഹെഡ്‌ഫോണ്‍; ജെ.വി.സി HA-A10T വിപണിയില്‍

കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഹെഡ്‌ഫോണ്‍; ജെ.വി.സി HA-A10T വിപണിയില്‍

ജപ്പാനിലെ ഒക്കലഹോമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ വിക്ടര്‍ കമ്പനി എന്ന ജെ.വി.സി ഓട്ടോമൊബൈല്‍ ഓഡിയോ കൂടാതെ ഹോം ഓഡിയോ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്തില്‍ മുന്‍പന്തിയിലാണ്. ഈയിടെ കമ്പനി വയര്‍ലെസ്സ് ഓഡിയോ ഉപകരണങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവയുടെ പ്രധാന ആകര്‍ഷണം വിലക്കുറവ് തന്നെയായിരുന്നു. ഈ ശ്രേണിയില്‍ അവതരിപ്പിച്ച ട്രൂ വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ ആണ് ജെ.വി.സി HA-A10T, 3999 രൂപയാണ് കമ്പനി ജെ.വി.സി HA-A10T ഹെഡ്‌ഫോണിന് വിശ്ചയിച്ചിരിക്കുന്ന വില.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു മേജര്‍ ഗ്ലോബല്‍ ബ്രാന്‍ഡില്‍ നിന്ന് ലഭിക്കാവുന്ന ഒരു ബഡ്ജറ്റ് ഹെഡ്‌ഫോണ്‍ തന്നെയായിരിക്കും ഇതെന്ന് സംശയമില്ല. പൂര്‍ണമായും പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടാണ് ജെ.വി.സി HA-A10T ഹെഡ്‌ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്, കനം കുറവായത് കാരണം ചെവിയില്‍ നിന്ന് വീണുപോകാനുള്ള സാധ്യതയും കുറവാണ്. കറുപ്പ്, പിങ്ക്, നീല, ഗ്രേ എന്നീ നിറങ്ങളില്‍ ഹെഡ്‌ഫോണ്‍ ലഭ്യമാണ്. ഹെഡ്‌ഫോണിന്റെ ഒരു ഭാഗത്തിന്, ബോഡിയില്‍ നിന്ന് വത്യസ്തമായി മാറ്റ് ഫിനിഷിങ് നല്‍കിയിരിക്കുന്നു. ഒരു ഫിസിക്കല്‍ ബട്ടണും ഇവിടെ കൊടുത്തിട്ടുണ്ട് പ്ലേബാക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്. ചാര്‍ജിങ് നോട്ടിഫിക്കേഷന്‍ കൂടാതെ കണക്ടിവിറ്റി, സ്റ്റാറ്റസ് എന്നിവ കാണിക്കാനായി ഒരു എല്‍.ഇ.ഡിയും ഹെഡ്‌ഫോണില്‍ കാണാം.

ബ്ലുടൂത് 5 കണക്ടിവിറ്റിയാണ് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത്. ഇടതുഭാഗത്തെ ഇയര്‍ബഡിലാണ് മൈക്ക് കൊടുത്തിരിക്കുന്നത്. വാട്ടര്‍ റെസിസ്റ്റന്‍സില്‍ IPX5 റേറ്റിംഗ് ആണ് ജെ.വി.സി HA-A10T ഇയര്‍ഫോണിനുള്ളത്, വിയര്‍പ്പ് തുള്ളികളെയും ചെറിയ നനവും കുഴപ്പങ്ങളുണ്ടാക്കില്ല. സിലിക്കോണ്‍ നിര്‍മ്മിതമായ മൂന്ന് ഇയര്‍ടിപ്‌സും, ഫോം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഇയര്‍ടിപ്‌സും സെയില്‍സ് പാക്കേജില്‍ ലഭിക്കും. നോയ്സ് ഇല്ലാതാക്കാനും നല്ല ഫിറ്റ് കിട്ടാനും ഫോം ഇയര്‍ട്ടിപ്‌സ് സഹായിക്കും. വോയിസ് കോള്‍ ചെയ്യുമ്പോഴുണ്ടാകുന്ന ക്ലാരിറ്റി പ്രശ്‌നങ്ങള്‍ ജെ.വി.സി HA-A10T ഹെഡ്‌ഫോണുകളുടെ പ്രധാന പോരായ്മയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in