‘ഗ്രൂപ്പ് വീഡിയോ കോളിങ്, മികച്ച കാഴ്ച, കൂടുതല്‍ ഇഫക്ടുകള്‍’; അറിയാം ഗൂഗിള്‍ ഡ്യുവോയുടെ സവിശേഷതകള്‍   

‘ഗ്രൂപ്പ് വീഡിയോ കോളിങ്, മികച്ച കാഴ്ച, കൂടുതല്‍ ഇഫക്ടുകള്‍’; അറിയാം ഗൂഗിള്‍ ഡ്യുവോയുടെ സവിശേഷതകള്‍   

ആന്‍ഡ്രോയിഡില്‍ മാത്രമല്ല, ഐഒഎസ്, വെബ് എന്നിവയിലുള്‍പ്പടെയുള്ള ഏറ്റവും മികച്ച വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഗൂഗിള്‍ ഡ്യുവോ. കൊവിഡ് ലോക്ഡൗണ്‍ മൂലം ഇന്ന് ആളുകള്‍ വീട്ടില്‍ തന്നെയാണല്ലോ കൂടുതലും ചെലവഴിയ്ക്കുന്നത്. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്ന ഡ്യുവോയുടെ പ്രത്യേകതകളും കോളിനെ കൂടുതല്‍ മികച്ചതാക്കുന്ന ചില ടിപ്‌സുകളും ഇതാ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്ദേശങ്ങള്‍ അയക്കാം

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ, നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അറിയിച്ച് സന്ദേശമയക്കാന്‍ ഡ്യുവോയിലൂടെ സാധിക്കും. സന്ദേശം വളരെ എളുപ്പത്തില്‍ ഒരു വീഡിയോ, വോയ്‌സ് അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജ് ആയി അയയ്ക്കാന്‍ കഴിയും.

ഫ്രണ്ട്‌സിന്റെ എണ്ണം കൂട്ടാം

ഗ്രൂപ്പ് വീഡിയോ കോളുകള്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ഒരേ സമയം 12 പേരെ വരെ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഗൂഗിള്‍ ഡ്യുവോയുടെ പ്രത്യേകത.

ഫില്‍ട്ടറുകളും ഇഫക്റ്റുകളും

മെസഞ്ചറിന്റെ വിഡിയോ കോളില്‍ കാണുന്ന പ്രത്യേകതയാണ് ബില്‍റ്റ്-ഇന്‍ ഫില്‍ട്ടറുകളും ഇഫക്റ്റുകളും. ഈ കാര്യത്തില്‍ ഗൂഗിള്‍ ഡ്യുവോയും വ്യത്യസ്തമല്ല. സെല്‍ഫി സ്‌ക്രീനില്‍ വ്യത്യസ്ത ഫില്‍ട്ടറുകളും ഇഫക്റ്റുകളും ചേര്‍ക്കാന്‍ നിങ്ങള്‍ക്കാകും. പല സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇഫക്ടുകളും ഡ്യുവോ വാഗ്ദാനം ചെയ്യുന്നുണ്ട്.

വൗസര്‍

ഏത് വെബ് ബ്രൗസറില്‍ നിന്നും നിങ്ങള്‍ക്ക് വണ്‍ ടു വണ്‍ കോള്‍ ആരംഭിക്കാന്‍ കഴിയും എന്നതാണ് ഡ്യുവോയുടെ മറ്റൊരു പ്രത്യേകത. Duo.google.com ലേക്ക് പോയി നിങ്ങളുടെ കോള്‍ ആരംഭിക്കാം. ഒപ്പം വ്യത്യസ്ത ഘട്ടങ്ങളിലൂടെ ക്രോംബുക്കിലും സജ്ജീകരിക്കാന്‍ സാധിക്കും.

നോക്ക് - നോക്ക് സവിശേഷത

ഗൂഗിള്‍ ഡ്യുവോയുടെ മറ്റൊരു രസകരമായ സവിശേഷതയാണ് നോക്ക്-നോക്ക്. ഇത് വിളിക്കുന്ന വ്യക്തിക്ക് കോള്‍ എടുക്കുന്നതിന് മുമ്പ് തന്നെ നിങ്ങളെ കാണാന്‍ അനുവദിക്കുന്നു. ഇത് ഒരു ഫ്രണ്ടലി പ്രിവ്യൂ ആയിട്ടാണ് ഉദ്ദേശിച്ചിട്ടുള്ളത്. ആവശ്യാനുസരണം ഡിസേബിള്‍ ചെയ്യാവുന്നതുമാണ്.

ലോ-ലൈറ്റ് മോഡ്

ഈ ഫീച്ചര്‍ വിളിക്കുന്ന ആളുകള്‍ക്ക് ലൈറ്റിംഗ് ക്രമീകരണത്തിലൂടെ നിങ്ങളെ വ്യക്തമായി കാണാന്‍ സഹായിക്കുന്നു. കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളില്‍ ഈ മോഡ് വളരെ സഹായകരമാണ്. കോള്‍ ക്രമീകരണത്തിന് കീഴിലുള്ള സെറ്റിംഗ്‌സില്‍ നിങ്ങള്‍ക്ക് ഇത് ഓഫാക്കാനുമാകും.

ഡേറ്റാ സേവിംഗ് മോഡ്

ഡേറ്റ് സേവിങ് മോഡ് ആണ് മറ്റൊരു പ്രത്യേകത. ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുന്നതിനൊപ്പം ഇത് വീഡിയോ ഗുണനിലവാരവും ക്രമീകരിക്കും. നിങ്ങളുടെ വൈഫൈ സിഗ്‌നല്‍ മോശമാണെങ്കിലും ഇത് സഹായകരമായി പ്രവര്‍ത്തിക്കും.

ഫോണ്‍ കോളുകള്‍ക്കൊപ്പം

ഡയലര്‍ (ഫോണ്‍) അപ്ലിക്കേഷനില്‍ നിന്ന് ഡ്യുവോ കോളുകള്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയില്‍ ഉണ്ട്. കൂടുതല്‍ ഫോണുകളിലും ഈ സൗകര്യം ഇല്ല. ഈ ഫോണുകള്‍ക്കായുള്ളതാണ് ഈ ഫീച്ചര്‍. ഡ്യുവോ ക്രമീകരണങ്ങളിലൂടെ ഇത് ആക്ടിവേറ്റ് ചെയ്യാനാകും. അങ്ങനെ ഡയലര്‍ ഹിസ്റ്ററിയില്‍ ഡ്യുവോ കോള്‍ ഹിസ്റ്ററിയും കാണാന്‍ കഴിയും.

ഡാര്‍ക്ക് മോഡ്

ആന്‍ഡ്രോയിഡ് 10-ലെ ഒരു സിസ്റ്റം ക്രമീകരണമാണ് ഡാര്‍ക്ക് മോഡ് എന്നും കുറച്ച് വര്‍ഷങ്ങളായി നിരവധി ഫോണുകളില്‍ ലഭ്യമാണെന്നും എല്ലാവര്‍ക്കുമറിയാം. ഡ്യുവോ ക്രമീകരണത്തിന് കീഴില്‍ , തീം തിരഞ്ഞെടുക്കുക മോഡില്‍ ടാപ്പുചെയ്യുക. അവിടെ നിങ്ങള്‍ക്ക് ലൈറ്റ്, ഡാര്‍ക്ക് എന്നിവ തെരഞ്ഞെടുക്കാം.

പ്രൈവസി സെറ്റിംഗ്‌സ്

ഡ്യുവോ കോളുകളും ചാറ്റുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ്. സ്വകാര്യത സംരംക്ഷിക്കാനുള്ള ഫീച്ചറുകളും ഡ്യുവോ നല്‍കുന്നു. ത്രീ-ഡോട്ട് ക്രമീകരണ മെനുവിലൂടെ പ്രൈവസി സെറ്റിങ്‌സ് തിരഞ്ഞെടുക്കാം. താല്‍പര്യമില്ലാത്ത കോണ്ടാക്ടുകളെ ബ്ലോക്ക് ചെയ്യാനും സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in