ആന്‍ഡ്രോയിഡിനെ പിന്നിലാക്കി വാവെയുടെ ഹോങ്മെങ് ഒഎസ്

ആന്‍ഡ്രോയിഡിനെ പിന്നിലാക്കി വാവെയുടെ ഹോങ്മെങ് ഒഎസ്

Summary

60% കൂടുതൽ വേഗതയെന്ന് റിപ്പോർട്ട്

വാ വെയും അവരുടെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റവും വാർത്തകൾ സൃഷ്ടിചു കൊണ്ടിരിക്കുകയാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗതയുണ്ടെന്നാണ് പറയുന്നത്.  മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഹോങ്മെങ് ഒഎസിന് ആന്‍ഡ്രോയിഡിനേക്കാള്‍ വേഗത കൂടുതലാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഒപ്പോ, വിവോ, ടെന്‍സെന്റ് എന്നീ കമ്പനികള്‍ വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയതിനാൽ വാ വെയ് സ്വന്തമായി ഒപറ്റേറിങ് സിസ്റ്റം വികസിപ്പിക്കുകയും പുതിയ മോഡലുകളായ മെയ്റ്റ് 30 സീരിസ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായിട്ടായിരിക്കും ഇറങ്ങുക എന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. വിലക്ക് നേരിടുന്ന വാവെയ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകള്‍ വിപണയിലിറക്കുമെന്നാണ് ഈ പ്രഖ്യാപനം നൽകുന്ന സൂചന.

ഒക്ടോബറില്‍ 10 ലക്ഷം പുതിയ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചൈനയിലാകും ആദ്യം പുതിയ ഒഎസിലുള്ള ഫോണുകള്‍ അവതരിപ്പിക്കുക.

ആന്‍ഡ്രോയിഡിനെ പിന്നിലാക്കി വാവെയുടെ ഹോങ്മെങ് ഒഎസ്
ജെല്ലിക്കെട്ട് ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമ, ലിജോ മലയാളത്തില്‍ പുതിയ പാറ്റേണ്‍ തീര്‍ത്ത സംവിധായകനെന്ന് ഇന്ദ്രജിത്ത്

വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഭയക്കണമെന്ന് ആന്‍ഡ്രോയിഡ് നിര്‍മാതാക്കളായ ഗൂഗിള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആന്‍ഡ്രോയിഡിന് പകരം ചൈനീസ് ഒഎസുകള്‍ വന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെയാണ് വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ലോകത്തെ 85 ശതമാനത്തിലേറെ സ്മാര്‍ട് ഫോണുകളും നിലവില്‍ ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in