സാന്‍ഡ് വിച്ച് ഡിസൈനില്‍ വണ്‍പ്ലസ് 7 പ്രൊ, ഗ്ലാസ് ഉപയോഗം കൂടുതല്‍, ഒപ്പം ഭാരവും കൂടി

സാന്‍ഡ് വിച്ച് ഡിസൈനില്‍ വണ്‍പ്ലസ് 7 പ്രൊ, ഗ്ലാസ് ഉപയോഗം കൂടുതല്‍, ഒപ്പം ഭാരവും കൂടി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മോഡലുകളാണ് വണ്‍ പ്ലസ് 7, വണ്‍ പ്ലസ് 7 പ്രോ. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍ നിര സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ വണ്‍ പ്ലസ്സിന്റെ വരവ്. ഡിസൈനിങ്ങിലേക്ക് നോക്കുകയാണെങ്കില്‍ ഇതുവരെ കണ്ട വണ്‍ പ്ലസ് മോഡലുകളില്‍ നിന്ന് വത്യസ്തമാണ് വണ്‍ പ്ലസ് 7 പ്രൊ.

മുന്നിലും പിന്നിലും കര്‍വ്ഡ് ഗ്ലാസും നടുവില്‍ അലൂമിനിയം ഫ്രെയിമും ആണ് ബോഡി മെറ്റീരിയല്‍ ആയി ഉപയോഗിച്ചിരിക്കുന്നത്. സാന്‍ഡ് വിച്ച് ഡിസൈന്‍ എന്നാണ് ഇത്തരം ഡിസൈനിന്റെ പൊതുവെയുള്ള പേര്. കാഴ്ച്ചയില്‍ സാംസങ് എസ് 10 പ്ലസ്സിനോടും ഹുവാവെ പി 30 പ്രോയോടും സാമ്യമുണ്ട് വണ്‍ പ്ലസ് 7 പ്രോയ്ക്ക്.

ഗ്ലാസ് ഒരുപാട് ഉപയോഗിച്ചത് കൊണ്ടുതന്നെ ഭാരം വളരെയധികം കൂടിയിട്ടുണ്ട്. 210 ഗ്രാമിനടുത്താണ് വണ്‍ പ്ലസ് 7 പ്രോയുടെ ഭാരം. ഫോണ്‍ കയ്യിലെടുക്കുമ്പോള്‍ തന്നെ ഇത് അനുഭവപ്പെടും. മുകള്‍ ഭാഗത്താണ് ഭാരം കൂടുതലായി അനുഭവപ്പെടുന്നത്. വണ്‍ ഹാന്‍ഡ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രയാസം അനുഭവപ്പെടാം. പിന്നിലെ ഗ്ലാസ് ഗ്രേഡിയന്റ് ഫിനിഷ് ഉള്ളതാണ്. കടും നീല നിറത്തില്‍ നിന്ന് കുറച്ച് ലൈറ്റ് ആയ നീല നിറത്തിലേക്കാണ് നെബുല ബ്ലൂ വേര്ഷന് ഗ്രേഡിയന്റ് കൊടുത്തിരിക്കുന്നത്.

മുന്‍പില്‍ 6.67 ഇഞ്ച് ഫ്ല്യൂയിഡ് അമോലെഡ് ഡിപ്ലയാണ് ഉള്ളത് കൂടാതെ ക്യു എച് ഡി പ്ലസ് റെസൊല്യൂഷനും 516 പി പി ഐ പിക്‌സല്‍ റെസല്യൂഷനും ടെക്സ്റ്റും ഫോട്ടോകളും വ്യക്തതയോടെ കാണാന്‍ സഹായിക്കുന്നു. ഫോണ്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ച് പിക്‌സല്‍ റെസല്യൂഷന്‍ ഫുള്‍ എച് ഡിയില്‍നിന്ന് ക്യു എച്ച് ഡിയായി ക്രമീകരിക്കപ്പെടും. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഫോണിന്റെ അരികുകള്‍ ആണ് വളരെ ചെറിയ ബെസെല്‍സ് ആണ് കാണാന്‍ കഴിയുന്നത് ഇത് നല്ല ഒരു ഫീല്‍ ഫോണിന് നല്‍കുന്നു.

ഇനി സ്‌പെസിഫിക്കേഷനിലേക്ക് പോകാം. വണ്‍ പ്ലസ് അവരുടെ എല്ലാ മേജര്‍ മോഡലുകളിലും ഉപയോഗിച്ചിരിക്കുന്ന ടോപ് എന്‍ഡ് ക്വാല്‍കോം പ്രോസസ്സര്‍ തന്നെയാണ് വണ്‍ പ്ലസ് 7 പ്രോയിലും ഉള്ളത്. അവിടെയും എടുത്തു പറയേണ്ടത് എന്തെന്നാല്‍ സ്‌നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചിരിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് വണ്‍ പ്ലസ് 7 പ്രൊ. റാമിന്റെ കാര്യം ആണെങ്കില്‍ 6 ജി ബി, 8 ജി ബി, 12 ജി ബി എന്നിങ്ങനെ റാം കപ്പാസിറ്റിയിലുള്ള മോഡലുകളുണ്ട് ഏതു വേണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. യു എഫ് എസ് 3.0 ഫ്‌ലാഷ് സ്റ്റോറേജ് ഉള്‍പ്പെടുത്തിയ ചുരുക്കം ചില ഫോണുകളില്‍ ഒന്നാണ് വണ്‍ പ്ലസ് 7 പ്രൊ. ഈയിടെ പുറത്തിറങ്ങിയതില്‍ സാംസങ്ങ് ഗാലക്സി ഫോള്‍ഡിനാണ് ഈ സൗകര്യമുള്ളത് വേഗത കൂടിയ അപ്ലിക്കേഷന്‍ ലോഞ്ച് ലാഗ് ഇല്ലാത്ത സിസ്റ്റം റെസ്‌പോണ്‍സ്് എന്നിവയാണ് ഈ യു എഫ് എസ സ്റ്റോറേജിന്റെ സവിശേഷത. മറ്റു ഫീച്ചറുകള്‍ എന്ന പറയാവുന്നത് ബ്ലുടൂത് 5, എന്‍ എഫ് സി , ഡ്യൂവല്‍ ബാന്‍ഡ് വൈഫൈ , ഗിഗാബിറ്റ് എല്‍ ടി ഇ, ഡ്യൂവല്‍ 4 ജി വോള്‍ട്, എന്നിവയാണ്. ഫൈവ് സാറ്റലൈറ്റ് നാവിഗേഷനും ഫോണിനുണ്ട്.

വണ്‍ പ്ലസ് 6 ടി യെക്കാള്‍ മികച്ച ക്യാമറയാണ് വണ്‍ പ്ലസ് 7 പ്രോയില്‍ കാണാന്‍ കഴിയുന്നത്. 48 മെഗാപിക്‌സല്‍ സോണി ഐ എം എക്‌സ് 586 സെന്‍സറാണ് പ്രൈമറി ക്യാമറയുടെ കരുത്ത്. എഫ് 1.6 അപ്പേര്‍ച്ചറും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഇതിന് നല്‍കിയിട്ടുണ്ട്. 3 ഇന്റു ഒപ്റ്റിക്കല്‍ സൂം ഉള്ള 8 മെഗാപിക്‌സല്‍ ടെലെഫോട്ടോ ക്യാമറയാണ് സെക്കണ്ടറി ക്യാമറ ഇതിനു എഫ് 2.4 അപ്പേര്‍ച്ചറുണ്ട്. മൂന്നാമതായി 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‌സുള്ള ഒരു ക്യാമറയാണുള്ളത്. 117 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഈ ക്യാമറകൊണ്ട് സാധ്യമാകും എഫ് 2.2 ആണ് ഇതിനു അപ്പേര്‍ച്ചര്‍ കൊടുത്തിരിക്കുന്നത്.

ബാറ്ററി ലൈഫ് ആണ് മറ്റൊരു പ്രധാന കാര്യം 4000 മില്ലി ആമ്പ് ഹവര്‍ ലിഥിയം അയണ്‍് ബാറ്ററിയാണ് വണ്‍ പ്ലസ് 7 പ്രോയ്ക്കുള്ളത്. 14 മണിക്കൂറാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്. വാര്‍പ് ചാര്‍ജ് 30 പവര്‍ അഡാപ്റ്ററാണ് ഇന്‍ ബോക്‌സ് ആയി വണ്‍ പ്ലസ് 7 പ്രോയുടെ കൂടെ ലഭിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍് സമയം വേണം.

ഇനി ഫോണിന്റെ പോരായ്മകളിലേക്ക് കടക്കാം. ഒന്നാമത്തെ കാര്യം ഭാരം തന്നെയാണ് 210 ഗ്രാം ഭാരമുള്ളത് കൊണ്ട് ഫോണ്‍ എത്രത്തോളം സ്വീകരിക്കപ്പെടും എന്ന് കണ്ടറിയണം. മറ്റൊരു കാര്യം 4 കെ വീഡിയോയിലാണ് എടുക്കുന്ന വിഷ്വല്‍സ് കുറച്ച് ഓവര്‍ സാച്ചുറേറ്റഡ് ആണ്്. മാക്രോ മോഡില്‍ ഓട്ടോ ഫോക്കസ് പരാജയപ്പെടുന്നതും പ്രധാനമായ മറ്റൊരു പോരായ്മയായി പറയാം. വീഡിയോയില്‍ തന്നെ ലോ ലൈറ്റ് പെര്‍ഫോമന്‍സ് കുറവാണ് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്്.

Related Stories

No stories found.
logo
The Cue
www.thecue.in