‘എഞ്ചിനീയറിംഗ് അത്ഭുതം!, ഫുള്‍ ക്യാമറ കിറ്റ്’, റിവ്യൂവില്‍ എല്‍ 16 ഒരുപടി മുന്നിലാണ് 

‘എഞ്ചിനീയറിംഗ് അത്ഭുതം!, ഫുള്‍ ക്യാമറ കിറ്റ്’, റിവ്യൂവില്‍ എല്‍ 16 ഒരുപടി മുന്നിലാണ് 

അമേരിക്കന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ഉപകരണ നിര്‍മാതാക്കളായ ലൈറ്റ് എന്ന കമ്പനി വികസിപ്പിച്ച മള്‍ട്ടി സെന്‍സര്‍, മള്‍ട്ടി ലെന്‌സ് ക്യാമറയാണ് എല്‍ 16. പതിനാറ് വത്യസ്ത ക്യാമറ മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് എല്‍ 16 ഓരോ ഫോട്ടോയും എടുക്കുന്നത് എന്നതാണ് ഈ ക്യാമറയുടെ പ്രധാന സവിശേഷത. എന്‍ജിനീയറിങ് അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് എല്‍ 16 ന്റെ നിര്‍മാണം.

സ്മാര്‍ട്‌ഫോണ്‍ ക്യാമറയുടെ കഴിവുള്ള പതിനാറ് തരം ക്യാമറകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് സ്മാര്‍ട്‌ഫോണ്‍ ഫോട്ടോഗ്രഫിയെക്കാള്‍ കൂടുതല്‍ ക്ലാരിറ്റിയും ഡെപ്തും എല്‍ 16 ല്‍ സാധ്യം എന്നര്‍ത്ഥം. ഒന്നര ലക്ഷം രൂപക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു ഫുള്‍ ക്യാമറ കിറ്റ് ആണ് ലൈറ്റ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്.

എല്‍ 16 ന്റെ 5 ഇഞ്ച് ടച് സ്‌ക്രീനില്‍ സാധാരണ സ്മാര്‍ട്‌ഫോണുകളില്‍ ചെയ്യുന്നത് പോലെ വിരലുകള്‍ കൊണ്ട് സൂം ചെയ്യേണ്ട കാര്യമേയുള്ളു 28 എം എം മുതല്‍ 150 എം എം വരെയുള്ള ഫോക്കല്‍ ലെങ്ത്തുകളില്‍ ഫോട്ടോസ് എടുക്കാം.

പിക്ച്ചര്‍ ക്വളിറ്റിയാണ് മറ്റൊരു പ്രധാന സവിശേഷത.എല്‍ 16 ന്റെ ഫോട്ടോസ് സാധാരണ സ്മാര്‍ട്‌ഫോണിന്റെ ഫോട്ടോസിനേക്കാള്‍ മുന്‍പന്തിയിലാണ്, ഒരു മിറര്‍ലെസ്സ് ക്യാമറ ഉപയോഗിച്ച് എടുത്തത് എന്ന് തോന്നുന്നത്ര ക്വാളിറ്റിയിലുള്ളവ.

എങ്ങനെയാണ് എല്‍ 16 പ്രവര്‍ത്തിക്കുന്നത് എന്ന ആലോചിച്ച് തല പെരുപ്പിക്കേണ്ട ആവശ്യമില്ല. ഐ ഫോണിലെയും മറ്റു ഫോണുകളിളെയും ഡ്യുവല്‍ ക്യാമറ ടെക്‌നോളജി നമ്മള്‍ കണ്ടു. എല്‍ 16 ഈ ടെക്‌നോളജിയുടെ അങ്ങേയറ്റമാണ് എന്ന് തന്നെ പറയാം. ഡ്യുവല്‍ ക്യാമറ പോലെ 16 ക്യാമറകള്‍ ഓരോന്നിനും വെവ്വേറെ ഫോക്കല്‍ ലെങ്ത് കവര്‍ ചെയ്യുന്ന ലെന്‍സുകള്‍, സെന്‍സറുകള്‍. അഞ്ച് 28 എം എം വൈഡ് ആംഗിള്‍ മൊഡ്യുളുകള്‍, അഞ്ച് 70 എം എം മിഡ് റേഞ്ച് മൊഡ്യൂള്‍, ആറ് 150 എം എം ടെലെഫോട്ടോ മൊഡ്യുളുകള്‍ എന്നിവയാണ് ഒരു ഗ്ലാസ് പാളിക്ക് പിറകില്‍ എല്‍ 16 ല്‍ അടുക്കിയിരിക്കുന്നത്.

എല്‍ 16 ഉം മറ്റ് സ്മാര്‍ട്‌ഫോണ്‍ ക്യാമറകളും തമ്മിലുള്ള മറ്റൊരു പ്രധാന വത്യാസം എല്‍ 16 ല്‍ 28 എം എം മുതല്‍ 150 എം എം വരെയുള്ള ഏത് ഫോക്കല്‍ ലെങ്തുള്ള ഫോട്ടോകളും ഓരോ മൊഡ്യുളുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് വഴി എടുക്കാന്‍ കഴിയും എന്നതാണ്. അതുവഴി 28 എം എം ഇല്‍ എടുത്ത ഒരു ഫോട്ടോ 40 എം എം പോലെ തോന്നിക്കാന്‍ കഴിയും.

അത് സാധ്യമാകുന്നത് എങ്ങനെയെന്നാല്‍ എല്‍ 16 അതിന്റെ മുഴുവന്‍ ക്യാമറ മൊഡ്യുളിന്റെയും ഫോട്ടോകള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഒരു ഫോട്ടോ ആക്കി മാറ്റുന്നത് അതുകൊണ്ട് ഡിജിറ്റല്‍ സൂമിങ് ഇല്ലാതെതന്നെ പല ഫോക്കല്‍ ലെങ്ത്കള്‍ കവര്‍ ചെയ്യാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് എല്‍ 16 ഫോട്ടോകള്‍ സാധാരണ സ്മാര്‍ട്‌ഫോണ്‍ ഫോട്ടോകളുടേതിനേക്കാള്‍ മികച്ചതാകുന്നത്. മികച്ച സോഫ്റ്റ്വെയര്‍ തന്നെയാണ് ഈ കഴിവിന്റെ പിന്നില്‍.

അതുകൊണ്ടുതന്നെയാണ് എല്‍ 16 ഫോട്ടോകള്‍ സാധാരണ സ്മാര്‍ട്‌ഫോണ്‍ ഫോട്ടോകളുടേതിനേക്കാള്‍ മികച്ചതാകുന്നത്. മികച്ച സോഫ്റ്റ്വെയര്‍ തന്നെയാണ് ഈ കഴിവിന്റെ പിന്നില്‍. എല്‍ 16 ന്റെ സോഫ്റ്റ്വെയര്‍ മറ്റുള്ളതിനെ അപേക്ഷിച്ച നോക്കുമ്പോള്‍ കഴിവുറ്റതാണ്. ഒന്നാമത്തെ കാര്യം ഫോട്ടോ എടുക്കുന്നതും പിന്നീട് അതിന്റെ പ്രോസസ്സിങ്ങും നടക്കുന്നത് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് എന്നതാണ്.

മൂന്നു കാര്യങ്ങളാണ് റിവ്യൂവേഴ്‌സ് എല്‍ 16 ന്റെ സവിശേഷതകളായി പറയുന്നത്. ഒന്നാമത് നേരത്തെ പറഞ്ഞ ടെക്‌നോളജി. ഫോട്ടോഗ്രാഫി എത്രത്തോളം വളര്‍ന്നു എന്നുള്ളതിന്റെ ഒരു അടയാളമാണ് ലൈറ്റ് എന്ന കമ്പനിയുടെ എല്‍ 16 എന്ന മോഡല്‍. രണ്ടാമത് സ്ട്രീറ്റ് ഫോട്ടോഗ്രാഫി എല്‍ 16 നു ശോഭിക്കാന്‍ പറ്റുന്ന ഒരു മേഖലയാണ് എന്നതാണ്. ലോ ലൈറ്റ് ആണ് പ്രധാനമായും പറയേണ്ട കാര്യം.മൂന്നാമത്തെ കാര്യം എല്‍ 16 ന്റെ ഡിസൈന്‍ വളരെ സ്ലിം ആയ ഡിസൈന്‍ ആണ് എല്‍ 16 ന്റേത്.28 എം എം മുതല്‍ 150 എം എം വരെയുള്ള ലെന്‍സുകള്‍ ഒരു സ്മാര്‍ട്‌ഫോണിന്റെ വലുപ്പമുള്ള ബോഡിയിലാണ് ലൈറ്റ് വിദഗ്ധമായി ഒതുക്കിയിരിക്കുന്നത്.

ലൈറ്റ് എല്‍ 16 ന്റെ പ്രധാന പോരായ്മകള്‍ ആയി പറയപ്പെടുന്നത് താരതമ്യേന കുറവായ വേഗതയാണ്. മറ്റ് കാമെറകളില്‍ നിന്നും ഫോട്ടോ പ്രോസസിങ് സ്പീഡ് ലൈറ്റ് എല്‍ 16 കുറവാണ്. 1950 ഡോളര്‍ അതായത് ഏകദേശം ഒന്നരലക്ഷം രൂപയാണ് ലൈറ്റ് എല്‍ 16 ന്റെ വില.

Related Stories

No stories found.
logo
The Cue
www.thecue.in