യശസ്വി ജയ്‌സ്വാൾ: ലോക ക്രിക്കറ്റിന്റെ യങ്ങ് സെൻസേഷണൽ ഹീറോയശസ്വി ജയ്‌സ്വാൾ:
ലോക ക്രിക്കറ്റിന്റെ യങ്ങ് സെൻസേഷണൽ ഹീറോ
ത്താം വയസ്സിൽ മുംബൈയിലേക്ക് വണ്ടി കയറി പാനിപ്പുരി വിറ്റും ടാർപോളിൻ ഷെഡിൽ കിടന്നും അരവയറുമായി കളിച്ച് 22 ആം വയസ്സിൽ ഒരൊറ്റയാൾ പോരാട്ടത്തിലൂടെ ലോക ക്രിക്കറ്റിന്റെ സെൻസേഷണലായ താരം.വെറും തന്റെ ഏഴ് ടെസ്റ്റ് മത്സരം കൊണ്ട് അതിന്റെ ഇരട്ടിയോളം റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ ഇന്ത്യയുടെ യശസ്വി ഭൂപേന്ദ്ര ജയ്‌സ്വാൾ..

the greatest of cricketers get nervous in the 90s. The fear of getting out when you are close to achieving a big milestone is common. But when you are Yashasvi Jaiswal—who has overcome every possible fear in life—how can you be afraid of anything?

തൊണ്ണൂറുകളിൽ തങ്ങളുടെ വ്യക്തിഗത സ്കോറെത്തി നിൽക്കുമ്പോൾ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരങ്ങൾ വരെ പരിഭ്രാന്തരാകാറുണ്ട്. ഒരു വലിയ നാഴികക്കല്ല് കൈവരിക്കാൻ അടുത്തെത്തിയിരിക്കുമ്പോൾ പുറത്താവുമോ എന്ന ഭയം സാധാരണമാണ്. എന്നാൽ ജീവിതത്തിൽ സാധ്യമായ എല്ലാ ഭയങ്ങളെയും അതിജീവിച്ച യശസ്വി ജയ്‌സ്വാളായിരിക്കുമ്പോൾ, നിങ്ങൾക്ക് എന്തിനേയും എങ്ങനെ ഭയപ്പെടാനാകും?

ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെയും മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ  ജയ്‌സ്വാൾ
ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെയും മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ ജയ്‌സ്വാൾ

വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 94- ലെത്തി നിൽക്കെ ക്രീസിൽ നിന്നുമിറങ്ങി നടന്ന് വന്ന് ആൻഡേഴ്‌സണെ ലോങ്ങ് ഓണിലൂടെ സിക്സർ പറത്തി യശസ്വി ജയ്‌സ്വാൾ സെഞ്ചുറി തികയ്ക്കുമ്പോൾ കമന്ററി ബോക്സിൽ നിന്നുയർന്ന വാചകമായിരുന്നു ഇത്.

പിന്നീട് ഇതേ ആൻഡേഴ്സണെ ഹാട്രിക്ക് സിക്സറിന് പറത്തി 7 മൽസരങ്ങളുടെ മാത്രം പഴക്കമുള്ള തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നു. തുടർന്ന് രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിലും ഡബിൾ സെഞ്ചുറി കടന്ന് പരമ്പരയിൽ ടീമിനെ മുന്നിലെത്തിച്ച് ഇന്ത്യയുടെ യശസസുയർത്തുന്നു. a feraless batter ,Beyond that a feraless man Daring towards his own dream ,Yashasvi Jaiswal.

ഇന്ത്യക്കെതിരെ അഞ്ച് മൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിറങ്ങുമ്പോൾ അവരുടെ ഇതിഹാസ ബൗളർ ജെയിംസ് ആൻഡേഴ്സൺ ഒരു വലിയ നായിക കല്ലിലേക്കായിരുന്നു പന്തെറിഞിരുന്നത് . ഇന്ത്യയിൽ പരമ്പര കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇംഗ്ലീഷ് ബൗളർ എന്ന നേട്ടം.

തന്റെ 41- ആം വയസ്സിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ലോങ്ങ് കരിയറിൽ ടെസ്റ്റിൽ ഇന്നേ വരെ ആരും ആൻഡേഴസണേ ഹാട്രിക്ക് സികസറിന് പറത്തിയിട്ടില്ലായിരുന്നു. എന്നാൽ 22 വയസ്സുകാരനായ യശസ്വി ജയ്‌സ്വാളിന് സച്ചിനും സ്മിത്തും കാലിസും ക്ലർക്കും വരെ പേടിച്ച , തന്റെ സമകാലികരെല്ലാം കളം വിട്ടിട്ടും പഴയ അതേ സ്വിങ്ങിലും വേഗതയിലും കളത്തിൽ തുടരുന്ന ആ ഇംഗ്ലീഷ് സ്റ്റൈലിഷ് ബൗളറെ ഒട്ടും പേടി തോന്നിയില്ല.

ആൻഡേഴ്സണെ സികസറിന് പറത്തുന്നു.
ആൻഡേഴ്സണെ സികസറിന് പറത്തുന്നു.

ഇൻസ്വിങറായി വന്ന് ഔട്ട് സിങറായി പതിക്കുന്ന താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ പന്തെന്ന് സാക്ഷാൽ സച്ചിൻ വിശേഷിപ്പിച്ച ആൻഡേഴ്സൺ ജോണർ പന്തുകളെ അയാൾ ആകാശത്തേക്ക് കോരിയിട്ടു. ഒരു തവണയല്ല, തുടർച്ചയായി മൂന്ന് തവണ.

അങ്ങനെ ആരെയും കൂസാതെ പേടിയൊട്ടുമില്ലാതെ ബാറ്റ് വീശുന്ന 22 കാരനായ ഈ യങ്ങ് സെൻസേഷണലിന്റെ feraless ന് പിന്നിലെ രഹസ്യമറിയാൻ പന്ത്രണ്ട് വർഷം പിറകെ പോകണം.

2001 ഡിസംബറിൽ ഉത്തർപ്രദേശിലെ ബദോഹിയിലെ സുരിയാവൻ ഗ്രാമത്തിൽ സാധാരണ ഒരു ഹാർഡ് വെയർ കടക്കാരന്റെ ആറിൽ നാലാമത്തെ മകനായി ജനിച്ച ജയ്‌സ്വാൾ തന്റെ പത്താം വയസ്സിലാണ് ക്രിക്കറ്ററാകണമെന്ന ആഗ്രഹവുമായി മുംബൈയിലെത്തുന്നത്.

പിതാവിന്റെ കുടുംബ സുഹൃത്തിന്റെ ഒരു ഡയറി ഫാമിൽ ജോലിക്ക് കൂലിയായി അവിടെ താമസിച്ച് ആസാദ് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. എന്നാൽ പിന്നീട് പരിശീലന സമയത്ത് ഡയറി ഫാമിൽ ജോലി ചെയ്യാൻ പറ്റാത്തതിനാൽ അവിടെ നിന്നും പുറത്താക്കപ്പെട്ടു.

ഒഴിവ് സമയങ്ങളിൽ പാനിപ്പുരി വിറ്റായിരുന്നു ജയ്‌സ്വാൾ ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നത്.
ഒഴിവ് സമയങ്ങളിൽ പാനിപ്പുരി വിറ്റായിരുന്നു ജയ്‌സ്വാൾ ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നത്.

കുഞ്ഞു ജയ്‌സ്വാൾ തന്റെ ബാറ്റും കിറ്റുമെടുത്ത് പിന്നീട് മൂന്ന് വർഷം ജീവിച്ചത് വെള്ളവും വെളിച്ചവുമിലാത്ത ആസാദ് ഗ്രൗണ്ടിലെ വലിച്ചു കെട്ടിയ ഒരു ടാർപോളിൻ ഷെഡിലായിരുന്നു. ഒഴിവ് സമയങ്ങളിൽ പാനിപ്പുരി വിറ്റായിരുന്നു ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നത്.

അതിനിടയിൽ വീട്ടുക്കാർ നാട്ടിലേക്ക് മടങ്ങാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും ഒരു ക്രിക്കറ്റ് താരമായേ തിരിച്ചു വരുകയുള്ളൂ എന്ന വാശിയിലായിരുന്നു ജയ്‌സ്വാൾ.

കുഞ്ഞു ജയ്‌സ്വാൾ തന്റെ ബാറ്റും കിറ്റുമെടുത്ത്  പിന്നീട് മൂന്ന് വർഷം ജീവിച്ചത് വെള്ളവും വെളിച്ചവുമിലാത്ത ആസാദ് ഗ്രൗണ്ടിലെ വലിച്ചു കെട്ടിയ ഒരു ടാർപോളിൻ ഷെഡിലായിരുന്നു.
കുഞ്ഞു ജയ്‌സ്വാൾ തന്റെ ബാറ്റും കിറ്റുമെടുത്ത് പിന്നീട് മൂന്ന് വർഷം ജീവിച്ചത് വെള്ളവും വെളിച്ചവുമിലാത്ത ആസാദ് ഗ്രൗണ്ടിലെ വലിച്ചു കെട്ടിയ ഒരു ടാർപോളിൻ ഷെഡിലായിരുന്നു.

അങ്ങനെയിരിക്കെ മൂന്ന് വർഷത്തിന് ശേഷം സാന്താക്രൂസിൽ ക്രിക്കറ്റ് അക്കാദമി നടത്തിയിരുന്ന ജ്വാല സിംഗ് എന്ന ഒരു പരിശീലകൻ അപ്രതീക്ഷിതമായി ആസാദ് ഗ്രൗണ്ടിൽ ജയ്‌സ്വാളിന്റെ കളി കാണാനിടയായി.

വർഷങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ നിന്നും ക്രിക്കറ്റ് കളിക്കാരനാവാൻ ട്രെയിനിറങ്ങി പിന്നീട് പരിശീലക വേഷമണിഞ്ഞ ജ്വാല സിംഗ് തന്റെ ചെറുപ്പകാലത്തെ ആ കുട്ടിയിൽ കണ്ടു. ജയ്‌സ്വാളിന്റെ കരിയറിലെ നിർണ്ണായക വഴിത്തിരിവായിരുന്നുവത്. ജ്വാല സിംഗ് അവനെ തന്റെ അക്കാദമിയിലേക്ക് കൊണ്ട് പോയി ഭക്ഷണവും താമസവും കൊടുത്ത് പരിശീലിപ്പിച്ചു.

ജ്വാല സിംഗിനൊപ്പം ജയ്‌സ്വാൾ
ജ്വാല സിംഗിനൊപ്പം ജയ്‌സ്വാൾ

2015 ൽ ഗൈൽസ് ഷീൽഡ് മത്സരത്തിൽ 319 റൺസും 13 വിക്കറ്റും നേടി ആ കുട്ടി ഇന്ത്യയിലെ സ്‌കൂൾ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൌണ്ട് റെക്കോർഡിട്ടു. ശേഷം മുംബൈയുടെ അണ്ടർ 16 ടീമിലിടം പിടിച്ചു.

17 ആം വയസ്സിൽ ജാർഖണ്ഡിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മൽസരത്തിൽ 154 പന്തിൽ 203 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി തികക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

ശേഷം നടന്ന അണ്ടർ 19 ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത് പ്ലയെർ ഓഫ് ദി ടൂരണമെന്റാവുകയും ചെയ്തു.

2020 ൽ നടന്ന അണ്ടർ 19 ലോകകപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടി. ബംഗ്ലാദേശിനെതിരെയുള്ള ഫൈനലിലും 88 റൺസ് നേടി ജയ്സ്വാൾ .

17 ആം വയസ്സിൽ ജാർഖണ്ഡിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മൽസരത്തിൽ 154 പന്തിൽ 203 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി തികക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
17 ആം വയസ്സിൽ ജാർഖണ്ഡിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മൽസരത്തിൽ 154 പന്തിൽ 203 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി തികക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഗ്ലാദേശ് അന്ന് അനായാസം ലക്ഷ്യം കണ്ടു. ബഗ്ലാദേശ് വിജയ തീരത്തേക്കടുക്കുമ്പോൾ ബൌണ്ടറി ലൈനിൽ കൈകൂപ്പി കണ്ണീരോടെ പ്രാർത്ഥിക്കുന്ന ആ പയ്യന്റെ മുഖം ഇപ്പോഴും മനസ്സിലേക്ക് കടന്ന് വരുന്നു. അന്ന് ജയ്സ്വാൾ നേടിയ 88 റൺസിനപ്പുറം ഇന്ത്യ ആകെ നേടിയത് എൺപതോളം റൺസ് മാത്രമായിരുന്നു.

2020 ഐപിഎല്ലിൽ 20 ലക്ഷം മാത്രം ബേസ് വിലയിട്ടിരുന്ന അൺക്യാപ്പ് താരത്തെ രാജസ്ഥാൻ റോയൽസ് വിളിച്ചത് 2.4 കോടി രൂപയ്ക്കാണ്. 2023 ൽ നാല് കോടിക്ക് മുകളിൽ നൽകി ഒരു ഇന്റർനാഷണൽ മാച്ച് പോലും കളിക്കാത്ത ജയ്‌സ്വാളിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തി.

14 മൽസരങ്ങളിൽ നിന്ന് 625 റൺസ് നേടി രാജസ്ഥാൻ ടീമിന്റെ ടോപ്പ് റൺ സ്കോററായി അതിന്റെ മൂല്യമെന്താണെന്ന് അയാൾ കാണിച്ചു കൊടുത്തു.

ഏപ്രിൽ 30 ന് മുംബൈയുടെ സ്വന്തം വാങ്കഡെയിൽ അതെ മുംബൈക്കെതിരെ സെഞ്ച്വറി നേടി. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറുകളിലൊന്നായി അത്. മേയിലെ കൊൽക്കത്തക്കെതിരെയുള്ള മത്സരത്തിൽ വെറും 13 പന്തിൽ നിന്നും അർദ്ധശതകം നേടി ഐപിൽ ചരിത്രത്തിലെ ഫാസ്റ്റസ്റ്റ് ഫിഫ്റ്റിയുടെ ഉടമയായി.

ശേഷം 2023 ജൂണിൽ ദേശീയ ടീമിലേക്ക് വിളി വന്നു. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന തന്റെ ആദ്യ മൽസരത്തിൽ തന്നെ 171 റൺസ്. അരങ്ങേറ്റ മൽസരത്തിൽ തന്നെ കിടിലൻ സെഞ്ചുറിയോടെ പ്ലേയർ ഓഫ് ദി മാച്ച് .

2020- ലെ അണ്ടർ 19 ടീമിനൊപ്പം.
2020- ലെ അണ്ടർ 19 ടീമിനൊപ്പം.

തന്റെ ട്വന്റി 20 അരങ്ങേറ്റത്തിന്റ രണ്ടാം മൽസരത്തിൽ വിൻഡീസിനെതിരെ 51 പന്തിൽ 84 നേടി ഗില്ലുമായി 165 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് നേടി കൊടുത്തു.

2024 ൽ ജനുവരിയിൽ സ്വന്തം നാട്ടിലെ അഞ്ച് ടെസ്റ്റ് മൽസരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ രോഹിതിനൊപ്പം ഓപ്പണിങ് സ്റ്റാർട്ട് ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും മൽസരത്തിൽ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി. രാജ് കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ടെസ്റ്റ് ചരിത്രത്തിലെ 434 റൺസിന്റെ ഏറ്റവും വലിയ വിജയം നേടി കൊടുത്തു

2023 സീസണിൽ രാജസ്ഥാൻ റോയൽസിന്റ ടോപ്പ്സ്കോററായിരുന്നു  ജയ്‌സ്വാൾ
2023 സീസണിൽ രാജസ്ഥാൻ റോയൽസിന്റ ടോപ്പ്സ്കോററായിരുന്നു ജയ്‌സ്വാൾ

ബ്രാഡ്മാനും വിനോദ് ഗാബ്ളിക്കും ശേഷം ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി.

വിനോദ് കാംബ്ലിക്കും വിരാട് കോഹ്ലിക്കും ശേഷം തുടർച്ചയായ രണ്ട് മൽസരങ്ങളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമായി.

12 സിക്സറുമായി ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡ് വസീം ആക്രമിനൊപ്പം പങ്കിട്ടു. അതോടപ്പം ടെസ്റ്റ് ചരിത്രത്തിൽ 20 സിക്സറുമായി ഒരു സീരീസിൽ ഏറ്റവും കൂടുതൽ സിക്സറിച്ച താരമായി. സുനിൽ ഗവാസ്‌ക്കറിന് ശേഷം 22 ആം വയസ്സിൽ ടെസ്റ്റിൽ 500 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി.

വെറും തന്റെ ഏഴ് ടെസ്റ്റ് മത്സരം കൊണ്ട് അതിന്റെ ഇരട്ടിയോളം റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ താരം. , പത്താം വയസ്സിൽ 100 രൂപ തികച്ചെടുക്കാനില്ലാതെ മുംബൈയിലേക്ക് വണ്ടി കയറി പാനിപ്പുരി വിറ്റും ടാർപോളിൻ ഷെഡിൽ കിടന്നും അരവയറുമായി കളിച്ച് 22 ആം വയസ്സിൽ ഒരൊറ്റയാൾ പോരാട്ടത്തിലൂടെ ലോക ക്രിക്കറ്റിന്റെ സെൻസേഷണലായ താരം. യശസ്വി ഭൂപേന്ദ്ര ജയ്‌സ്വാൾ..

Related Stories

No stories found.
logo
The Cue
www.thecue.in