ക്യാപ്റ്റനല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; അതൃപ്തി പരസ്യമാക്കി വിരാട് കോഹ്‌ലി

ക്യാപ്റ്റനല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; അതൃപ്തി പരസ്യമാക്കി വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മ്മയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിനു മുന്‍പ് തന്നോട് ചര്‍ച്ച പോലും നടത്തിയില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു. മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലായിരുന്നു വിരാട് കോലിയുടെ പ്രതികരണം.

'' ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഏകദിനത്തിന് ഉണ്ടാകില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്,'' വിരാട് കോഹ്‌ലി പറഞ്ഞു.

മീറ്റിങ്ങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് അവര്‍ ഞാനുമായി ബന്ധപ്പെട്ടത്. അവിടെ ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പായി പറഞ്ഞു, അതൃപ്തി പരസ്യമാക്കികൊണ്ട് വിരാട് കോഹ്‌ലി പറഞ്ഞു.

ഞാനും രോഹിതും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇക്കാര്യം കഴിഞ്ഞ രണ്ട് വര്‍ഷമായി പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in