'പൊടി പാറണ പൂരം' തൃശൂർ മാജിക് എഫ്‌സി പ്രോമോ സോങ്ങ് പുറത്ത്

'പൊടി പാറണ പൂരം' തൃശൂർ മാജിക് എഫ്‌സി പ്രോമോ സോങ്ങ് പുറത്ത്
Published on

തൃശൂർ മാജിക് എഫ്‌സിയുടെ ഔദ്യോഗിക പ്രമോ വീഡിയോ ഗാനം പുറത്തിറക്കി. ഇപ്പോൾ നടന്നുവരുന്ന സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ തൃശൂർ എഫ് സി ക്ക് കൂടുതൽ ആവേശവും ഊർജ്ജവും പകരുന്ന രീതിയിൽ ഉള്ളതാണ് ഗാനം. മാജിക്‌ ഫ്രെയിംസിന്റെ ഉടമയും പ്രമുഖ നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് തൃശൂർ മാജിക്‌ എഫ് സി.

തൃശ്ശൂരിന്റെ താള- മേളങ്ങളുടെ ഭംഗി വിളിച്ചോതുന്ന രീതിയിലാണ് ഗാനത്തിന്റെ കോണ്സെപ്റ്റും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണനാണ്. വില്യം ഫ്രാൻസിസിന്റെ സംഗീതവും ചോക്ലി റാപ്പറുടെ വരികളും ഇരുവരുടെയും വോക്കലുകളും ചേർന്ന് രൂപപ്പെടുന്ന പ്രമോയ്ക്ക് പ്രകാശ് വേലായുധൻ്റെ ഛായാഗ്രഹണവും രതീഷ് മോഹനൻ്റെ എഡിറ്റിംഗും കൂട്ടുചേരുന്നു. ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡറായ നടൻ കുഞ്ചാക്കോ ബോബനും ടീമിന്റെ പ്രമോഷനുകൾക്ക് മുഖ്യധാരാ ദൃശ്യമാനത കൂട്ടുന്നതിൽ തുടർന്നും പങ്കെടുത്തു കൊണ്ടിരിക്കുന്നു.

2024-ൽ രൂപം കൊണ്ട തൃശൂർ മാജിക് എഫ്‌സി, ഫുട്ബോൾ സമ്പന്നമായ തൃശൂർ ജില്ലയുടെ പ്രതിനിധികളാണ്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് തൃശൂർ എഫ് സി യുടെ ഹോം മത്സരങ്ങൾ നടക്കുന്നത് . സംസ്ഥാനത്ത് ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തുകയും ഉയർന്നുവരുന്ന പ്രതിഭകൾക്ക് മാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക ഫുട്ബോൾ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്രാഞ്ചൈസി അടിസ്ഥാനമുള്ള സൂപ്പർ ലീഗ് കേരളയുടെ ഭാഗമാണ് ഈ ടീം.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, പ്രൊജക്റ്റ് ഡിസൈൻ :ഹരീഷ് എം രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബാബിൻ ബാബു, ഡി.ഒ.പി : പ്രകാശ് വേലയുധൻ,എഡിറ്റർ : രതീഷ് മോഹനൻ, കംപോസ് : വില്യം ഫ്രാൻസിസ്, ലിറിക്‌സ് : ചൊക്ലി റാപ്പർ, ഗായകർ : വില്യം ഫ്രാൻസിസ്, ചൊക്ലി റാപ്പർ, മീഡിയ : ഗോദ്ഫി സേവ്യർ ബാബു, പ്രൊഡക്ഷൻ കൺട്രോളർ : അനിൽ ജി. നമ്പ്യാർ, കലറിസ്റ്റ് : ജോജി പരക്കൽ, സൗണ്ട് ഡിസൈൻ & മിക്‌സ് : ആസിഷ് ഇല്ലിക്കൽ, വി.എഫ്.എക്‌സ് & അനിമേഷൻ : ഡോട്ട് VFX സ്റ്റുഡിയോസ്, അസോസിയേറ്റ് ക്യാമറാമാൻ : കിരൺ കിഷോർ, അസോസിയേറ്റ് എഡിറ്റർ : ജോൺസൺ ജോസ്, ഡി.ഐ കോൺഫോർമിസ്റ്റ് : ഹിഷാം യൂസുഫ്, ഹെലികാം : സജിേഷ് സത്യദേവ, മാർക്കറ്റിംഗ് : ബ്രിംഗ്‌ഫോർത്ത് അഡ്വർട്ടൈസിംഗ്

Related Stories

No stories found.
logo
The Cue
www.thecue.in