ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് സമ്മാനമായി 125 കോടി; പ്രഖ്യാപനവുമായി ബിസിസിഐ

ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് സമ്മാനമായി 125 കോടി; പ്രഖ്യാപനവുമായി ബിസിസിഐ
Published on

ബാര്‍ബഡോസില്‍ നടന്ന ട്വന്റി 20 ഫൈനലില്‍ തകര്‍പ്പന്‍ വിജയം നേടിയ ടീം ഇന്ത്യക്ക് വമ്പന്‍ തുക സമ്മാനമായി പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ലഭിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. രോഹിത് ശര്‍മയുടെ ഗംഭീര നേതൃത്വത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ടീം ടി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ടൂര്‍ണമെന്റില്‍ പരാജയമറിയാത്ത ടീം എന്ന നേട്ടം കരസ്ഥമാക്കിയെന്നും ജയ് ഷാ പറഞ്ഞു. അവര്‍ തങ്ങളുടെ വിമര്‍കരെ നിശബ്ദരാക്കിയെന്നും ബിസിസിഐ സെക്രട്ടറി എക്‌സില്‍ കുറിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പിച്ചാണ് രണ്ടാമത്തെ ടി 20 ലോകകപ്പ് നേടിയത്.

17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി 20 ലോകകപ്പില്‍ മുത്തമിടുന്നത്. ലോകകപ്പ് വിജയികളാകുന്ന ടീമിന് 2.45 മില്യന്‍ ഡോളറാണ് സമ്മാനത്തുക. അതായത് 20.42 കോടി രൂപ ടീം ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിക്കും. അതായത് ടൂര്‍ണമെന്റില്‍ ലഭിക്കുന്ന പ്രൈസ് മണിയുടെ ഏഴിരട്ടിയാണ് ബിസിസിഐ സമ്മാനമായി നല്‍കുന്നത്.

റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്ക് 10.67 കോടി രൂപ ലഭിക്കും. സെമി ഫൈനലില്‍ കളിച്ച ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 7,87,500 ഡോളര്‍ ലഭിക്കും. 6.56 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ഇത്. സൂപ്പര്‍ 8ല്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടിയും ഒന്‍പത് മുതല്‍ 12 വരെ സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍ക്ക് രണ്ടു കോടിയും 13 മുതല്‍ 20 വരെ സ്ഥാനങ്ങള്‍ ലഭിച്ച ടീമുകള്‍ക്ക് 1.87 കോടി രൂപയും ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in