രോഹിത് ശര്‍മ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; പക്ഷേ, ഹിറ്റ്മാന്റെ പ്രഖ്യാപനത്തിനു പിന്നില്‍ ഒരു കാരണമുണ്ട്

രോഹിത് ശര്‍മ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; പക്ഷേ, ഹിറ്റ്മാന്റെ പ്രഖ്യാപനത്തിനു പിന്നില്‍ ഒരു കാരണമുണ്ട്
Published on

ട്വന്റി 20 ലോകകപ്പ് കരസ്ഥമാക്കിയതിനു ശേഷം അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ രണ്ട് അതികായന്‍മാര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിജയിച്ച ടീമിന്റെ ക്യാപ്റ്റന്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മയും ഫൈനല്‍ വേദിയില്‍ വെച്ചു തന്നെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു. ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത് ഗ്രൗണ്ടില്‍ വെച്ചു തന്നെയാണ്. വിരമിക്കാന്‍ ഇതിലും മികച്ച സമയമില്ല. എനിക്ക് ഈ ട്രോഫി വേണമായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. മാച്ചിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിരമിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നില്ല എന്നാണ് ഹിറ്റ്മാന്‍ തൊട്ടുപിന്നാലെ പറഞ്ഞത്.

വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഹിറ്റ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടി 20യില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയില്ലായിരുന്നു. എന്നാല്‍ സാഹചര്യം അതിനു യോജിച്ചതായിരുന്നു. കപ്പ് നേടിയ ശേഷം ഗുഡ്‌ബൈ പറയുന്നതിനോളം നല്ലത് മറ്റൊന്നുമില്ലല്ലോ എന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. രോഹിത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇങ്ങനെയൊരു വിരമിക്കലിന് തയ്യാറെടുത്തിരിക്കുകയായിരുന്നു വിരാട് കോഹ്ലി. ഐസിസി ചാംപ്യന്‍സ് ട്രോഫി വരെ നേടിയിട്ടുണ്ടെങ്കിലും രണ്ട് ഫോര്‍മാറ്റിലും ലോകകപ്പ് നേടാന്‍ കോഹ്ലിയുടെ കീഴില്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

കോഹ്ലി വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയായിരിക്കണം ഹിറ്റ്മാനും ആ തീരുമാനം എടുത്തത്. ഇരുവരും ഐപിഎല്ലിലും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും തുടരും. ഇവര്‍ക്കു പിന്നാലെ തൊട്ടടുത്ത ദിവസം രവീന്ദ്ര ജഡേജയും ട്വന്റി 20യില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിതിന്റെ ഒഴിവില്‍ ഹാര്‍ദിക് പാണ്ഡ്യടി 20യില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് സൂചനയുണ്ട്. 2023ല്‍ രോഹിത് മാറി നിന്ന ഇടവേളയില്‍ പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടി 20 സ്‌ക്വാഡിനെ നയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in