പീറ്റ് സാംപ്രാസ്; ടെന്നിസ് കോർട്ടിലെ ഇടിമിന്നൽ സെർവുകളുടെ രാജകുമാരൻ

പീറ്റ് സാംപ്രാസ്; ടെന്നിസ് കോർട്ടിലെ ഇടിമിന്നൽ സെർവുകളുടെ രാജകുമാരൻ

14 വര്‍ഷം നീണ്ട കരിയര്‍. 14 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, 7 വിംബിള്‍ഡണ്‍ കിരീടങ്ങള്‍. 5 യുഎസ് ഓപ്പണ്‍. 2 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നീസ് കോര്‍ട്ട് അടക്കിവാണ പീറ്റ് സാമ്പ്രാസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ആദ്യത്തെ വരികളില്‍ ചിലതാണിത്. 1993 മുതല്‍ 98 വരെ നീണ്ട 6 വർഷത്തോളം ലോക ടെന്നീസിന്റെ റാങ്കിങ് പട്ടികയിലെ അനിഷേധ്യനായ രാജാവ് അയാളായിരുന്നു. അയാളുടെ റാക്കറ്റില്‍ നിന്ന് തീയുണ്ടപോലെ പാഞ്ഞുചെല്ലുന്ന സെര്‍വുകളെ ടെന്നീസ് ലോകം ഭയന്ന കാലമായിരുന്നു അത്. ആ അതിമാരക സെര്‍വുകള്‍ അയാള്‍ക്കൊരു വിളിപ്പേര് ചാര്‍ത്തിക്കൊടുത്തു. 'പിസ്റ്റള്‍ പീറ്റ്'.

200 കിലോമീറ്റര്‍ പെര്‍ ഹവറായിരുന്നു സാമ്പ്രാസിന്റെ സെര്‍വിന്റെ വേഗത. ഈ മിന്നല്‍ സെര്‍വുകളും ഭീകരമായ ഫോര്‍ഹാന്‍ഡ് ഷോട്ടുകളും ക്വാര്‍ട്ട് നിറഞ്ഞ് കളിക്കാനുള്ള മെയ്വഴക്കവും സാമ്പ്രാസിനെ അജയ്യനാക്കി. 1993 മുതല്‍ 1998 വരെ റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ സാമ്പ്രാസിനെ പ്രാപ്തനാക്കിയത് ഈ ഓള്‍റൗണ്ട് മികവായിരുന്നു. ഈ കാലയളവില്‍ 11 മേജര്‍ കിരീടങ്ങളാണ് സാംപ്രാസ് സ്വന്തമാക്കിയത്. 2002ലെ യുഎസ് കിരീടനേട്ടത്തോടെയാണ് 14 സംവത്സരങ്ങള്‍ നീണ്ട ആ കളിവിരുന്നിന് അവസാനമാകുന്നത്.

സാമ്പ്രാസ് അജയ്യനായിരുന്നു, അനിഷേധ്യനായിരുന്നു. ടെന്നിസ് കോർട്ടിൽ അയാള്‍ ഒരു ചെകുത്താനായിരുന്നു. തീപ്പന്തമാകുന്ന സെര്‍വുകള്‍ കൊണ്ട് ലോകടെന്നീസിനെ അമ്പരപ്പിച്ച് കളം വിട്ടുപോയ സാംപ്രാസ് ലോകടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി നിലനില്‍ക്കുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in