കോഹ്ലി-രോഹിത് ശര്‍മ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയം; ട്വന്റി 20 ലോകകപ്പ് നല്‍കുന്ന പാഠം ഇതാണ്

കോഹ്ലി-രോഹിത് ശര്‍മ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയം; ട്വന്റി 20 ലോകകപ്പ് നല്‍കുന്ന പാഠം ഇതാണ്
Published on

ലോകോത്തര ബാറ്റര്‍മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ചേര്‍ന്നാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യന്‍ ഇന്നിംഗ്‌സുകള്‍ ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ട്വന്റി 20 പോലെയുള്ള മാച്ചുകള്‍ക്ക് ചേര്‍ന്ന ഓപ്പണിംഗ് ജോടിയല്ല ഇവരെന്ന് തെളിയിച്ചിരിക്കുകയാണ് ഫൈനല്‍ വരെയുള്ള മാച്ചുകളിലെ പ്രകടനം. ഓപ്പണിംഗ് വിക്കറ്റില്‍ ഒരു സിംഗിള്‍ ഫിഫ്റ്റി പോലും ഇവര്‍ക്ക് നേടാനായിട്ടില്ല. സൗത്ത് ആഫ്രിക്കയുമായി നടന്ന ഫൈനലില്‍ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കു വേണ്ടി ഇവര്‍ തന്നെയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ വെറും 15 റണ്‍സ് മാത്രമെടുക്കാനേ ഇരുവര്‍ക്കും സാധിച്ചുള്ളു.

ടി 20 ലോകകപ്പുകളിലെ ഏറ്റവും മോശം ഫസ്റ്റ് ഓവര്‍ സ്‌കോറിംഗാണ് ഇതെന്നാണ് വിലയിരുത്തല്‍. ആദ്യ ഓവറില്‍ കോഹ്ലി മൂന്ന് ബോളുകള്‍ കോഹ്ലി ബൗണ്ടറി കടത്തിയപ്പോള്‍ കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം ഓവറില്‍ രോഹിത് ശര്‍മയും ഫോറുകള്‍ അടിച്ചു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ ക്ലാസന്റെ കൈകളില്‍ എത്തിക്കാന്‍ കേശവ് മഹാരാജിന് കഴിഞ്ഞു. ഇതു മാത്രമല്ല, മറ്റു മാച്ചുകളിലും ഈ ഓപ്പണിംഗ് ജോടിക്ക് കാര്യമായി ശോഭിക്കാനായില്ല.

അയര്‍ലന്‍ഡിന് എതിരായ മാച്ചില്‍ 2.4 ഓവറില്‍ 22 റണ്‍സാണ് ഈ കൂട്ടുകെട്ടിന്റെ സമ്പാദ്യം. പാകിസ്താനോട് ഏറ്റുമുട്ടിയപ്പോള്‍ 1.3 ഓവറില്‍ 12 റണ്‍സ് മാത്രം നേടാനേ സാധിച്ചുള്ളു. അമേരിക്കയുമായുള്ള മാച്ചില്‍ വെറും ഒരു റണ്‍ മാത്രമായിരുന്നു ഓപ്പണിംഗ് കൂട്ടുകെട്ട്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ 2.5 ഓവറില്‍ 11 റണ്‍സും ഇവര്‍ കുറിച്ചു. ആദ്യ ഓവറുകളില്‍ മികച്ച തുടക്കം നല്‍കേണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് അമ്പേ പരാജയപ്പെടുന്നതാണ് ലോകകപ്പില്‍ കണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in