ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കയിൽ സിറാജ് സുനാമി; ഒരോവറിൽ നാല് വിക്കറ്റ്, ലങ്ക 50 റൺസിന്‌ ആൾ ഔട്ട്

ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കയിൽ സിറാജ് സുനാമി; ഒരോവറിൽ നാല് വിക്കറ്റ്, ലങ്ക 50 റൺസിന്‌ ആൾ ഔട്ട്

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ആരാധകരെ കണ്ണീരിലാഴ്ത്തി ഇന്ത്യയുടെ ബൗളിംഗ് പ്രകടനം. ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കക്ക് വൻ തകർച്ച. കേവലം 50 റൺസിൽ ശ്രീലങ്ക കൂടാരം കയറി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണിത്. ഒരോവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ പ്രകടനമാണ് ശ്രീലങ്കയെ കുഴപ്പിച്ചത്.

ആദ്യ ഓവറിൽ കുശാൽ പെരേരയെ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ച് ബുംറയിലൂടെ തുടങ്ങിയ ഇന്ത്യൻ ആക്രമണം പിന്നീട് സിറാജ് ഏറ്റെടുക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ നാലാം ഓവറിൽ നാല് വിക്കറ്റുകളാണ്‌ സിറാജ് കൊയ്തത്. നിസ്സംഗ, സമരവിക്രമ,അസലങ്ക,ഡിസിൽവ എന്നിവരാണ് ആ ഓവറിൽ പുറത്താക്കപ്പെട്ടത്. അതോടെ നിവരാൻ കഴിയാത്ത വിധം ശ്രീലങ്ക മൂക്കുകുത്തി. വാലറ്റത്തിനെ വീഴ്ത്തിയത് ഹർദ്ദിക്ക് പാണ്ട്യ ആയിരുന്നു. ബുംറ ഒരു വിക്കറ്റും, സിറാജ് ആറ് വിക്കറ്റും ഹർദ്ദിക്ക് മൂന്ന് വിക്കറ്റും വീഴ്ത്തി. ഏഷ്യാ കപ്പിലെ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനവും സിറാജ് സ്വന്തമാക്കി.

രണ്ടായിരത്തിൽ ഷാർജയിൽ വെച്ച് നടന്ന കൊക്കോകോള കപ്പിൽ ശ്രീലങ്കക്കെതിരെ 54 റൺസിന്‌ പുറത്തായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച. അതിനാണ് രോഹിത് ശർമയും സംഘവും ശ്രീലങ്കയിൽ മറുപടി കൊടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in