അഞ്ച് സിക്‌സ്, മൂന്നു ഫോര്‍, ഒരു സിംഗിള്‍ ; ഇംഗ്ലണ്ട് താരം ഒരോവറില്‍ വഴങ്ങിയത് 43 റണ്‍സ്!

അഞ്ച് സിക്‌സ്, മൂന്നു ഫോര്‍, ഒരു സിംഗിള്‍ ; ഇംഗ്ലണ്ട് താരം ഒരോവറില്‍ വഴങ്ങിയത് 43 റണ്‍സ്!
Published on

ഒരോവറില്‍ പരമാവധി എത്ര റണ്‍സ് നേടാനാകും? ആറു ബോളുകളില്‍ എല്ലാം സിക്‌സ് അടിച്ചാല്‍ 36 റണ്‍സ് എന്നല്ലേ കരുതിയത്. എന്നാല്‍ അതുക്കും മേലെ അടിച്ചെടുക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് മാച്ച്. ഇംഗ്ലണ്ട് താരം കൂടിയായ ഒലി റോബിന്‍സണ്‍ ആണ് ബാറ്റര്‍ക്ക് ലാവിഷായി ബോളെറിഞ്ഞു കൊടുത്ത് പുതിയ 'നേട്ടം' കരസ്ഥമാക്കിയത്. കൗണ്ടി ചാംപ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടില്‍ സസെക്‌സും ലെസ്റ്റര്‍ഷയറും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ഈ അപൂര്‍വ സംഭവം നടന്നത്. ലെസ്റ്റര്‍ഷയറിന്റെ ലൂയിസ് കിമ്പര്‍ ക്രീസില്‍ നില്‍ക്കുമ്പോളാണ് റോബിന്‍സണ്‍ ബൗള്‍ ചെയ്യാനെത്തിയത്.

ഓവറിന്റെ ആദ്യ ബോളില്‍ തന്നെ കിമ്പര്‍ സിക്‌സടിച്ചു. രണ്ടാമത്തെ ഡെലിവറി നോ ബോളായിരുന്നു. അതും സിക്‌സില്‍ കലാശിച്ചു. അടുത്ത മൂന്ന് ബോളുകളില്‍ 4, 6, 4 എന്നിങ്ങനെയായിരുന്നു സ്‌കോറിംഗ്. അഞ്ചാമത്തെ ഡെലിവറിയും നോ ബോള്‍. അടുത്ത ബോളിലും കിമ്പര്‍ ഫോറടിച്ചു. അടുത്ത ബോളും റോബിന്‍സണ്‍ നോ ബോളാക്കി. എന്തായാലും അവസാന ബോളില്‍ കിമ്പര്‍ ഒരു സിംഗിള്‍ മാത്രമേ എടുത്തുള്ളു. ഇംഗ്ലണ്ടിനു വേണ്ടി 20 ടെസ്റ്റ് മാച്ചുകള്‍ കളിക്കുകയും 76 വിക്കറ്റുകള്‍ എടുക്കുകയും ചെയ്തിട്ടുള്ള പരിചയ സമ്പന്നനായ ബോളറാണ് റോബിന്‍സണ്‍.

ഈ നാണംകെട്ട ഓവര്‍ പക്ഷേ, റെക്കോര്‍ഡായി മാറിയില്ലെന്നതില്‍ റോബിന്‍സണ് ആശ്വസിക്കാം. 1989-90 സീസണില്‍ വെല്ലിംഗ്ടണ്‍-കാന്റര്‍ബറി മാച്ചില്‍ റോബര്‍ട്ട് വാന്‍സ് വഴങ്ങിയ 77 റണ്‍സാണ് ഒരോവറിലെ ഏറ്റവും വലിയ സ്‌കോര്‍. എങ്കിലും ഒരോവറില്‍ വഴങ്ങിയ രണ്ടാമത്തെ ഏറ്റവും വലിയ സ്‌കോറായി ഇത് നിലനില്‍ക്കും. 1998ല്‍ സറെയുടെ അലക്‌സ് ടൂഡറിന്റെ ഓവറില്‍ ലങ്കാഷയര്‍ താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫ് കുറിച്ച 38 റണ്‍സും ഒരാഴ്ച മുന്‍പ് ഷോയബ് ബഷീറിന്റെ ഓവറില്‍ ഡാന്‍ ലോറന്‍സ് നേടിയ 38 റണ്‍സുമായിരുന്നു ഇതുവരെ രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in