മെസി ബാഴ്‌സയോട് വിടപറയുന്നു ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ്ബിന് കത്ത്

മെസി ബാഴ്‌സയോട് വിടപറയുന്നു ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ്ബിന് കത്ത്

ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിടുന്നു. ഇക്കാര്യം അറിയിച്ച് ടീം മാനേജ്‌മെന്റിന് താരം കത്തുനല്‍കി. കരാര്‍ അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ഇക്കാര്യം ക്ലബ്ബ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ജൂലൈ വരെയാണ് മെസിയുടെ കരാര്‍. എന്നാല്‍ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ട്. മെസി ഇത് ഉപയോഗപ്പെടുത്തി നേരത്തേ പുറത്തുപോകുന്നുവെന്നാണ് അറിയുന്നത്.

മെസി ബാഴ്‌സയോട് വിടപറയുന്നു ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ്ബിന് കത്ത്
വിര്‍ജിലിനെയും റൊണാള്‍ഡോയേയും മറികടന്ന് മെസി വീണ്ടും ലോക ഫുട്‌ബോളര്‍; നെയ്മര്‍ ഇല്ലാതെ ലോക ഇലവന്‍ 

എന്നാല്‍ ഈ നിബന്ധനയുടെ കാലാവധി ഇക്കഴിഞ്ഞ ജൂണ്‍ വരെയായിരുന്നുവെന്നാണ് ക്ലബ്ബിന്റെ വിശദീകരണം. കരാറില്‍ പറയുന്ന കാലയളവ് പൂര്‍ത്തിയാക്കാതെ ക്ലബ്ബ് വിടുകയാണെങ്കില്‍ 70 കോടി യൂറോ താരം ബാഴ്‌സയ്ക്ക് നല്‍കേണ്ടിവരും. ഒരുപക്ഷേ മെസി അടുത്തതായി ചേരാന്‍ പോകുന്ന ക്ലബ്ബായിരിക്കും ഈ തുക നല്‍കുക. മെസി കത്ത് നല്‍കിയതിന് പിന്നാലെ ബാഴ്‌സലോണ ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവിന്റെ രീതികളോടുള്ള വിയോജിപ്പാണ് കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മെസിയെ പിന്‍തുണച്ച് മുന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പ്യുയോള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മെസി എവിടേക്കായിരിക്കുമെന്നതില്‍ അഭ്യൂഹവും ശക്തമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് സാധ്യതകളില്‍ മുന്നില്‍. അവരുടെ കോച്ച് ഗ്വാര്‍ഡിയോളയുമായി മെസിക്ക് ദീര്‍ഘകാല ബന്ധമുണ്ട്. കൂടാതെ മെസിയെ ടീമിന്റെ ഭാഗമാക്കാനുള്ള ധനശേഷിയും മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ട്. ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് ഫ്രഞ്ച് പിഎസ്ജിയുടേതുമാണ്.

Related Stories

The Cue
www.thecue.in