ഇനി ക്രീസിൽ ഹെലികോപ്റ്റർ ഷോട്ട് ഇല്ല; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ബൈ പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി

ഇനി ക്രീസിൽ ഹെലികോപ്റ്റർ ഷോട്ട് ഇല്ല; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ബൈ പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി

‘ഇതുവരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’. ഐ പി എല്ലിന് മുന്നെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്ന വാർത്ത ധോണി ആരാധകരെ അറിയിച്ചത്. ഐസിസിയുടെ എല്ലാ ട്രോഫികളും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ഏക ക്യാപ്റ്റന്‍ എന്ന റെക്കോർഡ് കുറിച്ചാണ് 39കാരനായ ധോണി വിരമിക്കുന്നത്.

എംഎസ്ഡി നായകസ്ഥാനത്തിരിക്കെ 2010ൽ ലോക ടി20 കിരീടവും, 2011ൽ ക്രിക്കറ്റ് ലോകകപ്പും, 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും, 2016ൽ ഏഷ്യാകപ്പുകളും നേടിയിരുന്നു. അടുത്ത ഐ പി എല്ലിന് താരത്തെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ നിരാശയിലാക്കുന്നത് തന്നെയാണ് ധോണിയുടെ വിരമിക്കൽ വാർത്ത. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ഒപ്പമുളള ഒരു ചെറു കുറിപ്പിലൂടെയാണ് ധോണി തന്റെ കരിയർ അവസാനിപ്പിക്കുന്നു എന്ന വിവരം അറിയിച്ചിരിക്കുന്നത്. പോസ്റ്റിട്ട് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പുതന്നെ ഒന്നരലക്ഷത്തിലധികം ആളുകളാണ് പ്രതികരണവുമായി എത്തിയത്.

2004ൽ ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണി അരങ്ങേറ്റം കുറിക്കുന്നത്. ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെന്ന് അറിയപ്പെടുന്നു. ഇന്ത്യക്കുവേണ്ടി ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി മത്സരിച്ചു. പത്തുവർഷത്തിനിപ്പുറം ടെസ്റ്റിൽനിന്ന് തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോഴായിരുന്നു ടെസ്റ്റിൽനിന്നുള്ള അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. 6 സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഉൾപ്പടെ 38.09 ശരാശരിയിൽ 4876 റൺസ് നേടി.

Related Stories

No stories found.
logo
The Cue
www.thecue.in