സച്ചിന്‍-സിദ്ദു റെക്കോര്‍ഡ് പഴങ്കഥ ; 23 ആണ്ടിനിപ്പുറം തകര്‍ത്ത് രോഹിത്-രാഹുല്‍ സഖ്യം 

സച്ചിന്‍-സിദ്ദു റെക്കോര്‍ഡ് പഴങ്കഥ ; 23 ആണ്ടിനിപ്പുറം തകര്‍ത്ത് രോഹിത്-രാഹുല്‍ സഖ്യം 

23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ സഖ്യം.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- നവജ്യോത് സിങ് സിദ്ദു സഖ്യത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ലോകകപ്പില്‍ പാകിസ്താനെതിരെ 90 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. 1996 ല്‍ സച്ചിനും സിദ്ദുവും ചേര്‍ന്ന് ബംഗളൂരുവിലാണ് ഇത്രയും റണ്‍സ് നേടിയത്. എന്നാല്‍ 16 ആം ഓവറില്‍ രോഹിതും രാഹുലും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ ഈ റെക്കോര്‍ഡ് മറികടന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 136 റണ്‍സ് അടിച്ചു. 96 ലെ മത്സരത്തില്‍ ഇന്ത്യ 37 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയിരുന്നു.

സച്ചിന്‍-സിദ്ദു റെക്കോര്‍ഡ് പഴങ്കഥ ; 23 ആണ്ടിനിപ്പുറം തകര്‍ത്ത് രോഹിത്-രാഹുല്‍ സഖ്യം 
കവറില്‍ കുഞ്ഞിന്റെ ചിരി, പാര്‍ലേ ജി ഫാക്ടറിയില്‍ കുട്ടികള്‍ക്ക് ചൂഷണവും ; 26 പേരെ മോചിപ്പിച്ചു 

അതേസമയം വ്യക്തിഗത സ്‌കോര്‍ 57 ലെത്തിയപ്പോള്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. രോഹിത് 35 പന്തിലും രാഹുല്‍ 69 പന്തിലുമാണ് അര്‍ധസെഞ്ച്വറി തികച്ചത്‌. രോഹിത് ശര്‍മ പിന്നീട് ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി നേടി. 85 പന്തിലാണ് രോഹിത് 100 റണ്‍സ് നേടിയത്. പാകിസ്താനെതിരായ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ സഖ്യം സമ്മാനിച്ചത്. ഈ കൂട്ടുകെട്ടിന്റെ മികവിലാണ് കോഹ്‌ലി പട മികച്ച സ്‌കോറിലേക്ക് മുന്നേറിയത്.

Related Stories

No stories found.
logo
The Cue
www.thecue.in