തലയുരുളുന്ന തലമുറമാറ്റം, ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്രസക്തരാക്കി വി.ഡി സതീശന്റെ സ്ഥാനലബ്ധി

തലയുരുളുന്ന തലമുറമാറ്റം, ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്രസക്തരാക്കി വി.ഡി സതീശന്റെ സ്ഥാനലബ്ധി

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ കൊണ്ടുവന്നതിലൂടെ ഗ്രൂപ്പുകള്‍ക്കതീതമായി സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് നീക്കം നടത്തിയിരിക്കുന്നത്. തലമുറ മാറ്റത്തിന് തടയിടാനുള്ള എ-ഐ ഗ്രൂപ്പ് ശ്രമത്തെ അട്ടിമറിച്ചാണ് ഗ്രൂപ്പുകള്‍ക്കതീതനായ വി.ഡി സതീശനെ പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിയോജിപ്പുകള്‍ക്ക് മീതെയാണ് വിഡി സതീശന്റെ സ്ഥാനലബ്ധി.

കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയെയും നേതൃത്വത്തെയും തിരികെ കൊണ്ടുവരാന്‍ മറ്റൊരു വഴിയില്ലെന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നീക്കം. മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ചയിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിനെ സഭയിലും പുറത്തും നേരിടാന്‍ പ്രാപ്തമായ നേതൃത്വത്തെ വേണമെന്ന ആവശ്യം അണികളിലും ശക്തമായിരുന്നു.

പറവൂരിന്റെ വി.ഡി, ഗ്രൂപ്പുകളെ അതിജയിച്ച കരുത്ത്

പ്രസംഗ മല്‍സരങ്ങളിലും സംവാദങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ഥി ജീവിതകാലത്തിന്റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്റെ രാഷ്ട്രീയ ജീവിതം. 1996-ല്‍ വടക്കന്‍ പറവൂരില്‍ പരാജപ്പെട്ടു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ജീവിതത്തിന് തുടക്കമിട്ടത്. പക്ഷേ 2001മുതല്‍ തൊട്ട് വടക്കന്‍ പറവൂരിന്റെ ഒഴിച്ചുകൂടാനാകാത്ത ജനനായകനായി വി ഡി സതീശന്‍ .

നിയമസഭയില്‍ അടിയന്തര പ്രമേയ അവതരണ വേളകളില്‍ ആഴത്തിലുള്ള അറിവും അളന്നു മുറിച്ച വാക്കുകളുമായി തന്നെ വെല്ലുവിളിച്ചവരെ നിശ്ശബ്ദരാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സമുദായ സംഘടനകളെ പ്രീണിപ്പിക്കുന്ന നേതൃ നിരയെ തുറന്നു വിമര്‍ശിക്കുവാന്‍ മടികാണിക്കാത്ത സതീശന്റെ നിലാപാടിന് പാര്‍ട്ടിക്ക് പുറത്ത് അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. നിലപാടുകളിലെ ഈ കാര്‍ക്കശ്യം തന്നെയാണ് കനത്ത പരാജയത്തിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങള്‍ മൈകടന്നുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയുവാന്‍ സാധിച്ചതും.

2010-ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലുകളാണ് സംസ്ഥാനതലത്തില്‍ വി ഡി സതീശന് ശ്രദ്ധ നേടിക്കൊടുത്തത് . നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി. നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. സാന്റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണകക്ഷിയ്ക്കെതിരേ തെളിവുകൾ നിരത്തി .മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പക്ഷത്തുള്ള തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രബല വിഭാഗം ഇതിനെ എതിര്‍ക്കുന്നതിലും വരെ അദ്ദേഹം കാര്യങ്ങൾ എത്തിച്ചു . കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി സതീശൻ തന്നെയായിരുന്നു ഏറ്റുമുട്ടിയത്.

സമുദായ സംഘടനകളെ പ്രീണിപ്പിക്കുന്ന നേതൃ നിരയെ തുറന്നു വിമർശിക്കുവാൻ മടികാണിക്കാത്ത സതീശന്റെ നിലാപാടിന് പാർട്ടിക്ക് പുറത്ത് അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തിരുന്നു. നിലപാടുകളിലെ ഈ കാർക്കശ്യം തന്നെയാണ് കനത്ത പരാജയത്തിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ മൈകടന്നുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിന്റെ കുപ്പായം അണിയുവാൻ സാധിച്ചതും.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഐ ഗ്രൂപ്പിലെ വി ഡി സതീശന്‍ മന്ത്രിപദവിയില്‍ എത്തുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ സതീശന് വേണ്ടി വാദിക്കാന്‍ സ്വന്തം നേതാവായ രമേശ് ചെന്നിത്തല പോലും അന്ന് മുന്നോട്ടു വന്നിരുന്നില്ല . എന്നാല്‍ കാലം കോണ്‍ഗ്രസ്സിന് കനത്ത പരാജയം നല്‍കിയപ്പോള്‍ സ്വന്തം നേതാവിനെ മറികടന്നു കൊണ്ട് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകുകയാണ്. രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടെയും സമ്മര്‍ദ്ദതന്ത്രങ്ങളെ അതിജീവിച്ച്. ശക്തമായ ഭരണപക്ഷത്തെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെയും പ്രതിരോധക്കുന്നതിലായിരിക്കും വി ഡി സതീശന്‍ എന്ന നേതാവിന്റെ വിജയം.

Related Stories

No stories found.
logo
The Cue
www.thecue.in