ഇ.ശ്രീധരന്‍ ബി.ജെ.പിയെ നയിക്കും; തൃപ്പൂണിത്തുറ പരിഗണനയില്‍

ഇ.ശ്രീധരന്‍ ബി.ജെ.പിയെ നയിക്കും; തൃപ്പൂണിത്തുറ പരിഗണനയില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുക ഇ.ശ്രീധരന്‍.തൃപ്പുണിത്തുറ മണ്ഡലമാണ് ഇ.ശ്രീധരനായി ബി.ജെ.പി നേതൃത്വം കണ്ടുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഇരുമുന്നണികളെയും നയിക്കുമ്പോള്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി പ്രവേശന കാര്യം സംസാരിച്ചതെന്നാണ് ഇ.ശ്രീധരന്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഇ.ശ്രീധരനോട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. നേരത്തെ പ്രസിഡന്റ് പദവിയിലേക്ക് റാം നാഥ് കോവിന്ദിനൊപ്പം ഇ.ശ്രീധരനെയും പരിഗണിച്ചിരുന്നു.

തൃപ്പുണിത്തുറ മണ്ഡലത്തില്‍ ഇ.ശ്രീധരന്‍ മത്സരിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ ഒ.രാജഗോപാലിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കുമ്മനം രാജശേഖരന്‍ നയിക്കുന്നതിനേക്കാള്‍ സ്വീകാര്യത ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാല്‍ ലഭിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Related Stories

No stories found.
The Cue
www.thecue.in