ശോഭ സുരേന്ദ്രന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബി.ജെ.പി വിലക്ക്; വാര്‍ത്ത നല്‍കരുതെന്ന് ജന്‍മഭൂമിക്കും നിര്‍ദേശം

ശോഭ സുരേന്ദ്രന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബി.ജെ.പി വിലക്ക്; വാര്‍ത്ത നല്‍കരുതെന്ന് ജന്‍മഭൂമിക്കും നിര്‍ദേശം

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍ നടത്തുന്ന ഉപവാസത്തിന് ബി.ജെ.പി വിലക്ക്. പിന്തുണയുമായി സമര പന്തലിലെത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി. സംഘപരിവാറും അണികളെ വിലക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രമായ ജന്‍മഭൂമിയിലും സമരത്തിന്റെ വാര്‍ത്ത നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.

പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്ക്കുന്ന കുറച്ച് പ്രവര്‍ത്തകരെ ഒപ്പം കൂട്ടിയാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നത്. നഗരത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര പന്തലിലെത്താത്തതും ശോഭ സുരേന്ദ്രന് തിരിച്ചടിയായി.

സമരത്തിന്റെ വാര്‍ത്ത നല്‍കരുതെന്ന് ജന്‍മഭൂമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലേഖകന്‍ വാര്‍ത്ത തയ്യാറാക്കിയെങ്കിലും അച്ചടിക്കാന്‍ അനുവദിച്ചില്ല.

സമരത്തിന് നേതൃത്വം നല്‍കിയാല്‍ പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുമെന്നും ഇതിലൂടെ പാര്‍ട്ടിയെ വെല്ലുവിളിക്കാമെന്നുമാണ് ശോഭ സുരേന്ദ്രന്‍ ലക്ഷ്യമിട്ടതെന്നാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. ഇതിന് തടയിടാനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിച്ചത്. പാര്‍ട്ടിയുടെ അനുമതി വാങ്ങാതെ സമരം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു.

AD
No stories found.
The Cue
www.thecue.in