മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് ചെങ്ങന്നൂരിലേക്ക് വരാന്‍ ശ്രീധരന്‍പിള്ള;മോദിക്ക് താല്‍പര്യം ബാലശങ്കറിനെ

മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് ചെങ്ങന്നൂരിലേക്ക് വരാന്‍ ശ്രീധരന്‍പിള്ള;മോദിക്ക് താല്‍പര്യം ബാലശങ്കറിനെ

മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് താല്‍പര്യം. ചെങ്ങന്നൂരില്‍ പരിഗണിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്നും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ബാലശങ്കറിനെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. ആര്‍.എസ്.എസും ബി.ജെ.പി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ആര്‍.ബാലശങ്കര്‍. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആര്‍.ബാലശങ്കറിന്റെ പേര് ദേശീയ നേതൃത്വം പരിഗണിച്ചിരുന്നു. കേരളത്തിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് ആര്‍.ബാലശങ്കര്‍ അറിയിക്കുകയായിരുന്നു. ആര്‍.എസ്.എസ് മുഖ്ര്രതമായ ദി ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്നു ആര്‍.ബാലശങ്കര്‍. നരേന്ദ്രമോദി,ക്രിയേറ്റീവ് ഡിസ്‌റപ്റ്റര്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

സി.പി.എം എം.എല്‍.എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തുടര്‍ന്ന് 2018ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പി.എസ് ശ്രീധരന്‍പിള്ളയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. 35,270 വോട്ടുകളാണ് ബി.ജെ.പി നേടിയത്. 2016ല്‍ 42,682 വോട്ടുകളായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 38,666 വോട്ടുകളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in