ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റേത്; സമാനന്തര സര്‍വേയുമായി സുരേഷ് ഗോപി; ഫലം ഇങ്ങനെ

ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റേത്; സമാനന്തര സര്‍വേയുമായി സുരേഷ് ഗോപി; ഫലം ഇങ്ങനെ

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന നേതൃത്വം പരിഗണിച്ച പേരുകളിലൊന്നായിരുന്നു രാജ്യസഭ എം.പിയും സിനിമാ താരവുമായി സുരേഷ് ഗോപിയുടേത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ ഈ വാര്‍ത്ത സുരേഷ് ഗോപി നിരസിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറിനെതിരെ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പര്യമില്ലെന്നതാണ് ഇതിന് പിന്നിലെന്നാണ് സൂചന.ഇതിനിടെയാണ് മത്സരിച്ചാല്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഏതെന്ന സമാന്തര സര്‍വേ താരം നടത്തിയത്.

തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പിക്ക് ജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങളാണ് സര്‍വേയില്‍ കണ്ടെത്തിയത്. നേമവും വട്ടിയൂര്‍ക്കാവുമാണിത്. ഇതില്‍ നേമത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്റെ പേരാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. പാര്‍ട്ടിയുടെ കൈവശമുള്ള നേമം സീറ്റ് കുമ്മനത്തിന് നല്‍കണമെന്ന് ആര്‍.എസ്.എസും ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് മത്സരിക്കുന്നതിനായുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ആറന്‍മുള മണ്ഡലത്തിലും തൃശൂരിലുമാണ് സര്‍വേയില്‍ ജയസാധ്യത കണ്ടെത്തിയിരിക്കുന്നത്. ആറന്‍മുളയില്‍ മത്സരിക്കാനാണ് സുരേഷ് ഗോപിക്ക് താല്‍പര്യം. ബി.ജെ.പി നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ആറന്‍മുളയില്‍ മത്സരിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനമെന്നാണ് സൂചന.

No stories found.
The Cue
www.thecue.in