കെ.എം അഭിജിത്ത് കോഴിക്കോട് നോര്‍ത്തില്‍; പ്രവര്‍ത്തനം ആരംഭിച്ചു

കെ.എം അഭിജിത്ത് കോഴിക്കോട് നോര്‍ത്തില്‍; പ്രവര്‍ത്തനം ആരംഭിച്ചു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കും. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ കെ.എം അഭിജിത്ത് സജീവമായി. പേരാമ്പ്രയിലോ കൊയിലാണ്ടിയിലോ കെ.എം അഭിജിത്തിനെ പരിഗണിക്കുമെന്ന് നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു.

കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ കെ.എം.അഭിജിത്ത് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി ണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എം അഭിജിത്തിനോട് നോര്‍ത്ത് മണ്ഡലത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത്.

കെ.എം അഭിജിത്തിനെ കൊയിലാണ്ടിയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന അഭിപ്രായം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ആദ്യം പേരാമ്പ്ര മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മോശം പ്രകടനവും കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലെ തമ്മിലടിയും കാരണം കൊയിലാണ്ടിയിലേക്ക് മാറുകയായിരുന്നു.

Related Stories

The Cue
www.thecue.in