കൃഷ്ണകുമാറിന്റെ ജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പിയിലെ ഒരുവിഭാഗം

കൃഷ്ണകുമാറിന്റെ ജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പിയിലെ ഒരുവിഭാഗം

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെടുന്ന നടന്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ലെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നത്. ഈ രണ്ട് എ ക്ലാസ് മണ്ഡലങ്ങളിലും സജീവമായി നില്‍ക്കണമെന്ന് കൃഷ്ണകുമാറിന് ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

കൃഷ്ണകുമാറിന്റെ ജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പിയിലെ ഒരുവിഭാഗം
നേമത്ത് കുമ്മനം വേണമെന്ന് ആര്‍.എസ്.എസ്

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ വി.വി രാജേഷ് സജീവമായി രംഗത്തുണ്ട്. വി.കെ പ്രശാന്തിനെ തന്നെ സി.പി.എം രംഗത്തിറക്കുകയും പ്രധാന നേതാക്കളിലാരെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്താല്‍ വി.വി രാജേഷിന്റെ സാധ്യത ഇല്ലാതാകും. കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ ബി.ജെ.പിയും രംഗത്തിറക്കും. വട്ടിയൂര്‍ക്കാവിലെ കൃഷ്ണകുമാറിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറം പിന്തുണ കിട്ടില്ലെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗം വാദിക്കുന്നത്.

കൃഷ്ണകുമാറിന്റെ ജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പിയിലെ ഒരുവിഭാഗം
തിരുവനന്തപുരം ലക്ഷ്യമിട്ട് ബി.ജെ.പി; സുരേഷ്‌ഗോപിയും കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥികളായേക്കും

തിരുവനന്തപുരം സെന്‍ട്രല്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. നടനും എം.പിയുമായ സുരേഷ് ഗോപിയെ ഇവിടെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. സുരേഷ് ഗോപി മത്സരിക്കാന്‍ തയ്യാറാകാതിരിക്കുകയോ വട്ടിയൂര്‍ക്കാവിലേക്ക് മാറുകയോ ചെയ്താല്‍ കൃഷ്ണകുമാറിന് നറുക്ക് വീഴും. അപ്പോഴും മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ കൃഷ്ണകുമാറിന് കഴിയുമോയെന്നാണ് നേതൃത്വത്തിലെ ഒരുവിഭാഗം സംശയം ഉന്നയിക്കുന്നത്.

Related Stories

The Cue
www.thecue.in