മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍; സര്‍ക്കാരില്‍ സിപിഎമ്മിനെക്കാള്‍ സ്വാധീനമുണ്ടായിരുന്ന ആള്‍;തലവേദനയായി സ്പ്രിന്‍ക്ലറും സ്വര്‍ണക്കടത്തും

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍; സര്‍ക്കാരില്‍ സിപിഎമ്മിനെക്കാള്‍ സ്വാധീനമുണ്ടായിരുന്ന ആള്‍;തലവേദനയായി സ്പ്രിന്‍ക്ലറും
സ്വര്‍ണക്കടത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ സി.പി.എമ്മിനേക്കാള്‍ സ്വാധീനവും ഇടപെടല്‍ ശക്തിയുമുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായി നില്‍ക്കുമ്പോള്‍ ന്യായീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാരും എല്‍.ഡി.എഫും ഒറ്റക്കെട്ടായി തീരുമാനിച്ചത് നിരന്തരം പ്രതിക്കൂട്ടിലാക്കിയത് കൊണ്ട് കൂടിയാണ്. വികസനവും ക്ഷേമപദ്ധതികളുമായി തുടര്‍ഭരണ സാധ്യത നിലനില്‍ക്കുമ്പോഴാണ് സ്പിംഗഌും സ്വര്‍ണക്കടത്തും സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഇതില്‍ രണ്ടിലും എം. ശിവശങ്കര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വിമര്‍ശനം.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ സ്ഥാനത്ത് നിന്നും നീക്കിയത് സംരക്ഷിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നുവെന്ന് സര്‍ക്കാരുമായി അടുപ്പമുള്ളവര്‍ വാദിക്കുന്നു. കുറ്റക്കാരനല്ലെങ്കില്‍ ശിവശങ്കര്‍ സ്വന്തം നിലയില്‍ അത് തെളിയിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയം മുതല്‍ കൂടെയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. സ്പ്രിന്‍ക്ലര്‍ മുതല്‍ പ്രതിപക്ഷം ആരോപണങ്ങളില്‍ മുന്നില്‍ നിര്‍ത്തിയത് ശിവശങ്കറിനെയായിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് ആരോപണം ഉയരുന്നത്.

ജൂണ്‍ 30നാണ് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിന് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വര്‍ണമാണെന്ന് കണ്ടെത്തി. പി.എസ് സരിത്തിനെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയി. സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ.ടി വകുപ്പും ശിവശങ്കറും ചര്‍ച്ചയാവുന്നത്. സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.

ജൂലൈ 14നാണ് ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്തത്. പിന്നാലെ എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. വിവിധ ഘട്ടങ്ങളിലായി എന്‍.ഐ.എയും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തു. ഒക്ടോബര്‍ 14ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിക്ക് മുന്നിലെത്തി. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും 16ാം തിയ്യതി കസ്റ്റംസ് ശിവശങ്കറിനെ വീട്ടിലെത്തി കൂട്ടി കൊണ്ടുപോയി. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇഡി ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍; നിര്‍ണായക സ്വാധീനമുള്ള വ്യക്തി

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കരന്‍ പിണറായി വിജയന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്. 2016ല്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവശങ്കറനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ കൂട്ടി. ഓഫീസുമായി ബന്ധപ്പെട്ട നിയമനങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നേറ്റോയ്ക്കും ശിവശങ്കരനും പ്രധാന പങ്കുണ്ടായിരുന്നു. ഈ അടുപ്പം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. ഫയലുകള്‍ നോക്കുന്നത് ഉള്‍പ്പെടെ എം ശിവശങ്കരനാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ പരാതി നല്‍കി. അധികാര കേന്ദ്രം ആകുന്നുവെന്ന് െ്രെപവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് എം വി ജയരാജനും അതൃപ്തി അറിയിച്ചിരുന്നു. പരാതികള്‍ വ്യാപകമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവെച്ചു. മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണറും നളിനി നെറ്റോയും സഹോദരനുമായ ആര്‍ മോഹനനെ െ്രെപവറ്റ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് ഓഫീസ് ഫയലുകളിലെ എം ശിവശങ്കരന്റെ ഇടപെടല്‍ കുറഞ്ഞത്.

സ്പിംഗഌ വിവാദത്തോടെയാണ് മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ നിന്നും ശിവശങ്കരന്‍ പുറത്തായത്. കൊവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗഌിന് നല്‍കിയെന്നതായിരുന്നു ആരോപണം. ഇതില്‍ വിവരങ്ങള്‍ ഐടി വകുപ്പ് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെ ശിവശങ്കരന്‍ അഭിമുഖം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്നതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ കാണിക്കേണ്ട ജാഗ്രത എം. ശിവശങ്കര്‍ കാണിച്ചില്ലെന്നതാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം.

The Cue
www.thecue.in