നേതൃത്വത്തോട് പിണങ്ങി കെ.മുരളീധരന്‍; രാഹുലിന്റെ സന്ദര്‍ശനത്തിലും അസാന്നിധ്യം

നേതൃത്വത്തോട് പിണങ്ങി കെ.മുരളീധരന്‍; രാഹുലിന്റെ സന്ദര്‍ശനത്തിലും അസാന്നിധ്യം

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് പിണങ്ങി കെ.മുരളീധരന്‍ എം.പി. ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിലെ കെ.മുരളീധരന്റെ അസാന്നിധ്യവും അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. രാഹുലിന്റെ സന്ദര്‍ശനത്തിനിടെ ഡല്‍ഹിക്ക് പോയത് ഔദ്യോഗികാവശ്യങ്ങള്‍ക്കാണെന്നാണ് വിശദീകരണം. മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള കലഹവും പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്നതിലെ പ്രതിഷേധവുമാണ് മാറിനില്‍ക്കലിന് കാരണമെന്നാണ് സൂചന.

സംസ്ഥാന നേതൃത്വവുമായി അകന്ന കെ. മുരളീധരന്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന അഭ്യൂഹം അണികള്‍ക്കിടയിലുണ്ട്. ദേശീയ നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച കപില്‍ സിബലിനും ഗുലാം നബി ആസാദിനുമൊപ്പമാണ് കെ.മുരളീധരനുള്ളത്. കെ.സി. വേണുഗോപാലിനെതിരായ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.മുരളീധരന്‍ ഒറ്റപ്പെടുന്നതിലേക്കാണ് ഇതുകൊണ്ടെത്തിച്ചത്. രമേശ് ചെന്നിത്തലയും ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല. അടുത്ത അനുയായികളില്‍ ചിലര്‍ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നില്‍ക്കുന്നുവെന്നതും കെ.മുരളീധരനെ ചൊടിപ്പിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണെന്ന പരിഭവം കെ.മുരളീധരന് നേരത്തെ തന്നെയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നേതൃത്വം അതിന് പച്ചക്കൊടി വീശിയില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലെത്തുകയാണെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതിലേക്ക് സമ്മര്‍ദ്ദം ചെലുത്താനായിരുന്നു നീക്കം. നേതൃത്വം ഇതും അംഗീകരിക്കില്ലെന്ന സൂചന കിട്ടിയതോടെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. സ്വര്‍ണക്കടത്ത് സമരം നിര്‍ത്തിയതിലുള്‍പ്പെടെ പരസ്യമായി നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in