കേരള കോണ്‍ഗ്രസ് എത്തുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടും; പാലാ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് എത്തുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടും; പാലാ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലെത്തുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദ ക്യുവിനോട് പറഞ്ഞു. ജോസ്.കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇടതുമുന്നണി യോഗമാണ്. കേരള കോണ്‍ഗ്രസ് എം ആവരുടെ നിലപാട് പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

പാലാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമെടുക്കുക. ഇടതുമുന്നണി യോഗം ചേരാതെ ആരാണ് സീറ്റുകള്‍ പ്രഖ്യാപിക്കുക. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഇടതുമുന്നണിയിലേക്കാണെന്ന് ജോസ്.കെ.മാണി ഇന്നാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിനെ മുന്നണിയിലുള്‍പ്പെടുത്തുന്ന കാര്യം അടുത്ത എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ തകര്‍ച്ചയുടെ തുടക്കമാണ്. എല്‍ഡിഎഫിനൊപ്പം ചേരുന്നത് കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in