പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പന്‍; ഇടതിനൊപ്പം തന്നെയെന്ന് എന്‍സിപി

പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പന്‍; ഇടതിനൊപ്പം തന്നെയെന്ന് എന്‍സിപി

കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണിയിലെത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. ഇടത് പ്രവേശനത്തില്‍ പ്രഖ്യാപനം മാത്രം ബാക്കി നില്‍ക്കുകയാണെങ്കിലും പാലാ സീറ്റ് വേണമെന്ന നിലപാടില്‍ നിന്നും ജോസ് കെ മാണി വിഭാഗവും പിന്നോട്ടില്ല. പാലാ സീറ്റില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും വൈകാരികമായ പ്രതികരണങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. പാലാ സീറ്റ് ഇപ്പോള്‍ ചര്‍ച്ച വിഷയമല്ലെന്നാണ് എന്‍സിപി നേതൃത്വത്തിലെ ഒരുവിഭാഗം പറയുന്നതെങ്കിലും വെള്ളിയാഴ്ച ചേരുന്ന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യും.

പാലാ സീറ്റും നല്‍കി ജോസ് കെ മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടു വന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നാണ് പ്രചാരണം. കോണ്‍ഗ്രസ് നേതൃത്വം ഇതിനുള്ള ശ്രമം നടത്തുന്നതായും വാര്‍ത്തകളുണ്ട്. മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടാലും പാലാ നഷ്ടപ്പെടില്ലെന്നാണ് ഇടതുനേതാക്കളില്‍ ഒരുവിഭാഗം പറയുന്നത്. കേരള കോണ്‍ഗ്രസ്(എം) എത്തുന്നതിലൂടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാമെന്നാണ് സിപിഎമ്മിന്റെ വാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോകുന്നതിലെ ക്ഷീണം മാണി സി കാപ്പനെ കൊണ്ടുവന്ന് ഇല്ലാതാക്കാമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസിലേക്ക് കൊണ്ടു വന്ന് പാലാ സീറ്റ് നല്‍കാമെന്ന് ഉറപ്പ് മാണി സി കാപ്പന് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കണമെന്ന നിലപാടില്‍ തന്നെയാണ്. എല്‍ഡിഎഫിന്റെ ഉറച്ച മണ്ഡലമായ എലത്തൂര്‍ സീറ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നതിനാല്‍ മുന്നണി വിടാന്‍ എ കെ ശശീന്ദ്രന്‍ തയ്യാറാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in