കൊവിഡിനെതിരെ ഏറ്റവും ജാഗ്രത വേണ്ട സമയം; ആശുപത്രികളിലെ തിരക്ക് കുറയ്ക്കണമെന്ന് ഡോക്ടര്‍ കെപി അരവിന്ദന്‍

കൊവിഡിനെതിരെ ഏറ്റവും ജാഗ്രത വേണ്ട സമയം; ആശുപത്രികളിലെ തിരക്ക് കുറയ്ക്കണമെന്ന് ഡോക്ടര്‍ കെപി അരവിന്ദന്‍

കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം പതിനായിരം കടന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ തിരക്ക് പരമാവധി കുറയ്ക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ കെ പി അരവിന്ദന്‍ ദ ക്യുവിനോട്. ഏറ്റവും ആവശ്യമുള്ളവര്‍ മാത്രം ആശുപത്രിയില്‍ പോകുകയും മറ്റുള്ളവര്‍ വീട്ടില്‍ തന്നെ കഴിയുകയും വേണം. ആശുപത്രികളിലെ തിരക്ക് കൂടുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയുണ്ടാക്കും. ടെസ്റ്റുകള്‍ കൂടുന്നതിന്റെ ഫലമായാണ് രോഗികളുടെ എണ്ണം കൂടിവരുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയിലേക്ക് ആശുപത്രികള്‍ ക്രമീകരിക്കണം. അതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഈ രീതിയാണ് പിന്‍തുടരുന്നത്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. പ്രായമായവര്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒക്ടോബര്‍ പകുതിയോടെ രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിലെത്തുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. നവംബര്‍ ആദ്യത്തോടെ കുറഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികളുടെ എണ്ണം കൂടിവരുന്ന ഈ ഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുകയുള്ളുവെന്ന് ആളുകള്‍ തീരുമാനിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in