'ശോഭ സുരേന്ദ്രനില്‍' ബിജെപിയില്‍ അന്വേഷണം; ദേശീയ നേതൃത്വം ഇടപെട്ടേക്കും

'ശോഭ സുരേന്ദ്രനില്‍' ബിജെപിയില്‍ അന്വേഷണം; ദേശീയ നേതൃത്വം ഇടപെട്ടേക്കും

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ സംഘടനാ രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ അന്വേഷണം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ മറുവിഭാഗം വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നാണ് വി മുരളീധരന്‍ വിഭാഗം ആരോപിക്കുന്നത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ വി മുരളീധരനും കെ സുരേന്ദ്രനുമാണെന്ന് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു.

'ശോഭ സുരേന്ദ്രനില്‍' ബിജെപിയില്‍ അന്വേഷണം; ദേശീയ നേതൃത്വം ഇടപെട്ടേക്കും
സമരങ്ങളില്‍ നിന്നും വിട്ട് നിന്ന് ശോഭ സുരേന്ദ്രന്‍; ഒഴിഞ്ഞുമാറി ബിജെപി; സുരേന്ദ്രനോടുള്ള വിയോജിപ്പെന്ന് സൂചന

പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുകയാണ് ഇരുവിഭാഗമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി സജീവമായി നില്‍ക്കുന്ന സമയത്ത് ഗ്രൂപ്പ് വഴക്കും പരസ്പരം പഴിചാരലും അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.സംസ്ഥാന വൈസ് പ്രസിഡന്റാക്കി തരംതാഴ്ത്തിയെന്ന പരാതിയും ശോഭ സുരേന്ദ്രനുണ്ട്. ശോഭ സുരേന്ദ്രനെ ദേശീയതലത്തിലേക്ക് കൊണ്ടുപോയി പ്രശ്‌നം പരിഹരിക്കുമെന്നാണ് അവരെ പിന്തുണയ്ക്കുന്നവര്‍ കണക്ക് കൂട്ടുന്നത്. ആര്‍എസ്എസിന്റെ പിന്തുണയും ശോഭ സുരേന്ദ്രനുണ്ടെന്ന് ഇവര്‍ പറയുന്നു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ശോഭ സുരേന്ദ്രന്‍ എത്തുമെന്നായിരുന്നു ബിജെപിയിലെ ഒരുവിഭാഗം പറഞ്ഞിരുന്നത്. എന്നാല്‍ മഹിളാ മോര്‍ച്ചയുടെ അധ്യക്ഷയാവുമെന്നാണ് ഇപ്പോള്‍ അണികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതിലെ വിയോജിപ്പാണ് ശോഭ സുരേന്ദ്രന്റെ വിട്ടുനില്‍ക്കലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാതായിട്ട് ഏഴ് മാസമായെന്ന് അവരുമായി അടുപ്പമുള്ള പ്രവര്‍ത്തകരും പറയുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ പങ്കെടുക്കാറില്ല. അടുപ്പമുള്ള ചില പാര്‍ട്ടിക്കാരുമായി മാത്രമാണ് ഫോണിലും സംസാരിക്കുന്നത്. ആരെയും ഒഴിവാക്കി നിര്‍ത്തിയിട്ടില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ ബിജെപി സമരത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുമ്പോഴും സംസ്ഥാനത്തെ പ്രധാന നേതാവ് പങ്കെടുക്കാത്തതെന്താണെന്നാണ് പ്രവര്‍ത്തകരും ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in