'ഞങ്ങളുടെ താടിയാണ് അവര്‍ക്ക് പ്രശ്‌നം'; മലയാളി ക്യാമറാമാനെ തീവ്രവാദിയാക്കി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം

'ഞങ്ങളുടെ താടിയാണ് അവര്‍ക്ക് പ്രശ്‌നം'; മലയാളി ക്യാമറാമാനെ തീവ്രവാദിയാക്കി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം

തമിഴ്‌നാട്ടില്‍ ഷൂട്ടിംഗിനായി പോയ സിനിമാ ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളാക്കി ചിത്രീകരിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം. സംഘം ക്ഷേത്രത്തിലെത്തിയ തീവ്രവാദികളാണെന്ന് ആരോപിച്ച് 'മോദി രാജ്യം'എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷിഹാബ് ദ ക്യുവിനോട് പറഞ്ഞു. ചിത്രീകരണം നടക്കുന്ന വെള്ളേപ്പം സിനിമയുടെ ക്യാമറാമാനാണ് ഷിഹാബ് ഓങ്ങല്ലൂര്‍. തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്ന ആളാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പട്ടാമ്പി സ്വദേശിയാണ് ഷിഹാബ്. സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിഥിലാജ് എന്നിവര്‍ക്കൊപ്പം തമിഴാനാട്ടിലെ ഈറോഡില്‍ വിവാഹ വീഡിയോ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സംഘം. മരുതമലൈ ക്ഷേത്രത്തിലെ ചിത്രീകരണത്തിനായി എത്തിയപ്പോളാണ് സംഘത്തിന്റെ ഫോട്ടോ സംഘപരിവാര്‍ അനുകൂലി എടുത്തതെന്ന് ഷിഹാബ് പറയുന്നു.

സംഭവത്തെക്കുറിച്ച് ഷിഹാബ് വിശദീകരിക്കുന്നത് ഇങ്ങനെ

വ്യാഴായ്ച വിവാഹത്തിന്റെ ഭാഗമായുള്ള മരുതുമലൈ ക്ഷേത്രത്തില്‍ ചിത്രീകരണം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം ഈറോഡ് സ്‌റ്റേഷനില്‍ നിന്ന് ബാലസുബ്രഹ്മണ്യം എന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. ഈറോഡിലെ സ്റ്റുഡിയോ ഉടമയുടെ വാട്‌സ്ആപ്പില്‍ 'മോദി രാജ്യം'എന്ന ഗ്രൂപ്പില്‍ നിന്നുള്ള പോസ്റ്റ് ലഭിച്ചു. ഷംനാദിന്റെ ഫോട്ടോയുള്‍പ്പെടെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ക്ഷേത്രത്തില്‍ എത്തിയെന്ന് ആരോപിച്ചാണ് പോസ്റ്റ്.സഞ്ചരിച്ച വാഹനത്തിന്റെ നമ്പറടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡിയോ ഉടമ പോസ്റ്റിട്ട ആള്‍ക്ക് മെസേജ് അയച്ച് പോസ്റ്റ് നീക്കം ചെയ്യിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഷിഹാബിന്റെ തീരുമാനം.

ഞങ്ങളുടെ താടിയാണ് പ്രശ്‌നം. കാറിന്റെ പിറകില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കറും പതിച്ചിട്ടുണ്ട്. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കും. ഫോട്ടോകള്‍ തീവ്രവാദികള്‍ എന്ന മട്ടില്‍ ഇനിയും പ്രചരിപ്പിക്കില്ലേ.

ഷിഹാബ്

വിവാഹപാര്‍ട്ടിക്കാരോട് ചോദിച്ചിട്ടാണ് അമ്പലത്തില്‍ കയറിയതെന്ന് ഷിഹാബ് പറഞ്ഞു. പത്ത് വര്‍ഷമായിട്ട് ഈ മേഖലയില്‍ ജോലിയാണ് ചെയ്യുന്നു. തമിഴ്‌നാട്ടിലെ അമ്പലങ്ങളില്‍ കയറുന്നതിന് കേരളത്തിലെ പോലെ വിലക്കില്ല. ഞങ്ങളുടെ കൈയ്യിലെ ജിംബല്‍ കണ്ടിട്ട് തോക്കാണെന്ന് തോന്നിയിട്ടുണ്ടാകുമെന്നും ഷിഹാബ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in