'ജയസൂര്യയെക്കാൾ ഞെട്ടിച്ചത് ജോജുവിന്റെ ട്രാൻസ്ഫോർമേഷൻ'; അനൂപ് മേനോൻ

'ജയസൂര്യയെക്കാൾ ഞെട്ടിച്ചത് ജോജുവിന്റെ ട്രാൻസ്ഫോർമേഷൻ'; അനൂപ് മേനോൻ

'ജോജുവിന്റെ ട്രാൻസ്ഫോർമേഷൻ ആണ് റിയൽ അത്ഭുതം.' സിനിമയ്ക്കുളളിൽ ജയസൂര്യയുടെ വളർച്ചയേക്കാൾ തന്നെ ഞെട്ടിച്ചത് ജോജു ജോർജ് എന്ന നടനാണെന്ന് അനൂപ് മേനോൻ 'ദ ക്യു'വിനോട്. തിരക്കഥ, കോക്ടെയ്ൽ, ട്രിവാൻഡ്രം ലോഡ്ജ്, ഡേവിഡ് ആന്റ് ​ഗോലിയാത്ത്, ഹോട്ടൽ കാലിഫോർണിയ തുടങ്ങി അനേകം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. 'ഹോട്ടൻ കാലിഫോർണിയ'യിലും 'ട്രിവാൻഡ്രം ലോഡ്ജിലു'മൊക്കെ ഉണ്ടായിരുന്ന ജോജു തന്നെയാണോ 'പൊറുഞ്ചു മറിയം ജോസി'ൽ കണ്ട ജോജു എന്ന് അത്ഭുതം തോന്നിയെന്ന് അനൂപ് മേനോൻ പറയുന്നു.

'എനിക്ക് എപ്പോഴും അത്ഭുതമായി തോന്നാറുളളത് ജോജുവിനെയാണ്. 'കോക്ടെയ്ലി'ൽ രണ്ട് സീനിലുണ്ട്. അന്ന് ജോജു ഒന്നുമല്ലായിരുന്നു. 'ഹോട്ടൻ കാലിഫോർണിയ'യിലും 'ട്രിവാൻഡ്രം ലോഡ്ജിലു'മൊക്കെ വരുമ്പോൾ വെറയലായിരുന്നു ജോജുവിന്. എടുത്തു പറയേണ്ട കാര്യം, സംഭവം 25 ടേക്ക് ഒക്കെ എടുക്കുമെങ്കിലും ഇരുപത്താറാമത്തെ ടേക്ക് ബ്രില്ല്യന്റ് ആയിരിക്കും. 'പൊറുഞ്ചു മറിയം ജോസ്' കണ്ടിട്ട് ഇത് അയാള് തന്നെയാണോ എന്നെനിക്ക് തോന്നിപ്പോയി. ജോജുവിന്റെ ആ ട്രാൻസ്ഫോർമേഷൻ ആണ് റിയൽ അത്ഭുതം എന്ന് പറയുന്നത്.

1995 മുതൽ മലയാള സിനിമയിൽ ചെറുതും വലുതുമായ റോളുകളിൽ ജോജു ഉണ്ടായിരുന്നു. ഫ്രണ്ട്സ്, ദാദാ സാഹിബ്, രാക്ഷസ രാജാവ്, രാവണപ്രഭു, പ്രജ, പട്ടാളം, മനസിനക്കരെ, വജ്രം, ചാന്തുപൊട്ട്, മുല്ല, റോക്ക് ആന്റ് റോൾ, അണ്ണൻ തമ്പി, ട്വന്റി ട്വന്റി, ഇന്റ്യൻ റുപ്പി, മായാമോഹിനി, തട്ടത്തിൻ മറയത്ത്, റൺ ബോബി റൺ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ ആദ്യമായി മുഴുനീള വേഷം ചെയ്യുന്നത് 2013ൽ ലാൽജോസ് സംവിധാനം ചെയ്ത 'പുളളിപ്പുലികളും ആട്ടിൻകുട്ടിയും' എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ ചക്ക സുകു എന്ന കഥാപാത്രത്തിലൂടെയാണ് ജോജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2018ൽ 'ജോസഫി'ലൂടെ നായകവേഷത്തിലേയ്ക്ക്. ഫഹ‍ദ് ഫാസിൽ നായകനാകുന്ന 'മാലിക്', ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ചുരുളി' എന്നിവയാണ് ജോജുവിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in